30 November Monday

കുറ്റവാളികൾ ജാഗ്രത; ടൈസൺ വന്നിട്ടുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

ജില്ലാ പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിലെത്തിയ ടൈസൺ

കാസർകോട്‌
ക്രിമിനലുകൾ സുക്ഷിക്കുക, ടൈസൺ എത്തി. ജില്ലാ പൊലീസിന്റെ ഡോഗ്‌ സ്‌ക്വാഡിലെ പുതിയ താരമാണ്‌ ടൈസൺ. കൊലയാളികളെയും മോഷ്ടാക്കളെയും ഇവൻ പിന്തുടർന്ന്‌ പിടിക്കും. തൃശൂർ പൊലീസ്‌ അക്കാദമിയിൽ ഒമ്പത്‌ മാസത്തെ പൊലീസ്‌ പരിശീലനം പൂർത്തിയാക്കിയാണ്‌  വരവ്‌. പ്രായം ഒരു വയസും രണ്ട്‌ മാസവും. ബെൽജിയം മെലനോയ്‌ വിഭാഗത്തിലാണ്‌ പിറവി. അൽഖ്വയ്‌ദ തലവൻ ബിൻലാദനെയും ഐസ്‌ഐസ്‌ തലവൻ ബാഗ്‌ദാദിയെയും പിടികൂടാൻ അമേരിക്കൻ സേനയെ സഹായിച്ച്‌ പ്രസിദ്ധമായ വിഭാഗമാണിത്‌. ആദ്യമായാണ്‌ ഈ വിഭാഗത്തിലുള്ളവർ സംസ്ഥാനത്തെത്തുന്നത്‌. പഞ്ചാബ്‌ പൊലീസിൽ നിന്നാണ്‌ അഞ്ച്‌ നായ്‌ക്കളെ കേരള പൊലീസ്‌ വാങ്ങിയത്‌. മൂന്ന്‌ പെണ്ണും രണ്ട്‌ ആണും. മറ്റുള്ളവയെ എറണാകുളം, തൃശൂർ, കണ്ണൂർ, ഐആർബി എന്നിവിടങ്ങളിൽ നിയമിച്ചു. 
അഞ്ച്‌ നായ്‌ക്കളാണ്‌ നിലവിൽ ജില്ലാ സ്‌ക്വാഡിലയുള്ളത്‌. ഇതിൽ റൂണി മാത്രമാണ്‌ കൊലപാതകവും മോഷണവും കണ്ടത്താനുള്ള ട്രാക്കർ ഡോഗ്‌. ടൈസൺ കൂടിയെത്തിയതോടെ കുറ്റന്വേഷണം വേഗത്തിലാക്കാൻ പൊലീസിന്‌ സഹായമാകും. ഒമ്പത്‌ വർഷത്തോളം ടൈസന്റെ സേവനം പൊലീസിന്‌ ലഭിക്കും. 12 മുതൽ 15 വർഷം വരെയാണ്‌ പൊലീസ്‌ നായയുടെ ആയു‌സ്‌. സിവിൽ പൊലീസ്‌ ഓഫീസർമാരായ പി രജിത്ത്‌, ശ്രീജിത്ത്‌കുമാർ എന്നിവരാണ്‌ ടൈസന്റെ പരിശീലകർ. ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ നടന്ന ചടങ്ങിൽ  മേധാവി ഡി ശിൽപ, ഡിവൈഎസ്‌പി ഹരീശ്‌ചന്ദ്രനായക്‌‌ എന്നിവരുടെ നേതൃത്വത്തിൽ ടൈസണെ വരവേറ്റു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top