16 October Saturday

യുവതിയുടെ പെട്രോള്‍ ഒഴിച്ച് തീയിടാൻ ശ്രമിച്ച ഭർത്താവ് അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
കാസർകോട്
യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ കാസർകോട് വനിത പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. കണ്ണൂർ പോട്ടോരിയിലെ അഭിലാഷ് എന്ന ഹബീബി  (26)നെയാണ്‌ മഞ്ചേശ്വരം അട്ടഗോളിയിൽ  അറസ്‌റ്റ്‌ ചെയ്തത്. കുമ്പള കൊട്ടേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന റുക്‌സാന (26)യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ പരാതിയിൽ  ഹബീബിനെതിരെ കേസെടുത്തു അന്വേഷിക്കുകയായിരുന്നു. റുക്‌സാന മൊഗ്രാൽപുത്തൂരിലെ വാടക വീട്ടിൽ താമസിക്കുന്ന ഉമ്മയെ കാണാൻ എത്തിയതായിരുന്നു. ഇവിടെയെത്തിയ ഹബീബ് ദേഹോപദ്രവം ഏൽപ്പിച്ചു. പൊലീസെത്തി റുക്‌സാനയെ മൊഴിയെടുക്കാൻ  സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ മതിലിനോട് ചേർന്ന് പതുങ്ങിനിന്ന ഹബീബ് പെട്രോൾ ഒഴിക്കുകയും സിഗർ ലൈറ്റർ കത്തിച്ച് തീകൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് ഹബീബിനെ തള്ളിമാറ്റിയതിനാൽ കൊലപാതക ശ്രമം പരാജയപ്പെട്ടു. ഹബീബ്‌ ഓടി രക്ഷപ്പെടുകയായിരുന്നു. റുക്‌സാനയെ  വധിക്കാൻ ശ്രമിച്ചതിന്‌ കുമ്പള പൊലീസിൽ ഇയാൾക്കെതിരെ മറ്റൊരു കേസുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top