22 October Friday

കവ്വായിയിൽ വരൂ; കായലിൽ തുഴയാം

പി മഷൂദ്Updated: Monday Sep 27, 2021

തൃക്കരിപ്പൂർ 

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ്  ഇളവുകൾ വന്നതോടെ  മേഖല സജീവമാകുകയാണ്. കായൽ ടൂറിസത്തിൽ ലോക ശ്രദ്ധ ആകർഷിച്ച കവ്വായിക്കായലിൽ കയാക്കിംഗിന് തുടക്കം കുറിച്ചു. ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് തൃക്കരിപ്പൂർ പഞ്ചായത്തിലെ ആദ്യ കേന്ദ്രമാവുകയാണ് ഉടുമ്പുന്തല. കായലിൽ രണ്ടടി മുതൽ നാലടി വരെ മാത്രം ആഴമുള്ള  ഭാഗത്തിലൂടെ ഫൈബർ തുഴയെറിഞ്ഞ് ഉണ്ടക്കണ്ടലാൽ നിറഞ്ഞ സമൃദ്ധമായ മാടക്കാലിന് സമീപത്തെ ദീപിലൂടെ
 പ്രകൃതി സൗന്ദര്യമാസ്വദിച്ച് തുഴഞ്ഞു നീങ്ങാം.
വി കെ ഹാരിസ്, എം മുനീർ എന്നീ സംരംഭകരുടെ നേതൃത്വത്തിലാണ്  ഉത്തരവാദ ടൂറിസം യൂണിറ്റ് ആരംഭിച്ചത്. ‘മാംഗ്രൂ വൈബ്' എന്ന് പേരിട്ട യൂണിറ്റിന്റെ കീഴിൽ പത്തിൽപ്പരം കയാക്കുകളാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കിയതള. ഒരാൾക്കും രണ്ട് പേർക്കും  തുഴയാവുന്ന കയാക്കുകൾ റെഡിയാണ്‌. സുരക്ഷാജാക്കറ്റ്‌ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ ഗൈഡുകളുടെ സഹായവും ലഭിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top