22 October Thursday

ഉത്തരവാദിത്ത ടൂറിസത്തിൽ മുന്നേറ്റം അറിയാം അനുഭവിക്കാം പാരമ്പര്യവൈദ്യംമുതൽ ഉറുമ്പ്‌ ചമ്മന്തിവരെ

ടി കെ നാരായണൻUpdated: Sunday Sep 27, 2020

എക്സ്പീരിയൻസ് കേരള വിത്ത്‌ യുവർ ഫാമിലി പദ്ധതി പ്രകാരം വീടുകളിൽ അതിഥികളായി എത്തിയ ടൂറിസ‌്റ്റുകൾ

കാഞ്ഞങ്ങാട‌്
ഗ്രാമീണതയുടെ നേരനുഭവവുമായി ഉത്തരവാദിത്ത ടൂറിസത്തിൽ ജില്ലയിൽ മുന്നേറ്റം‌. ജില്ലയിൽ നടപ്പാക്കിയ ആറ്‌  പാക്കേജുകൾ ഇതിനകം ശ്രദ്ധേയമായി. മലയോരങ്ങളിൽ മാത്രം നിലനിന്നിരുന്നു ഒട്ടേറെ അനുഭവങ്ങൾ വിനോദ സഞ്ചാരികൾക്ക്‌ മുന്നിൽ എത്തിക്കാൻ കഴിഞ്ഞു. കിഴക്കൻ മലയോര മേഖലയായ മാലോം പുങ്ങംചാൽ മേഖലയെ ഉത്തരവാദിത്തം ടൂറിസം പാക്കേജിന്റെ ഭാഗമാക്കിയതോടെ ‌ വേറിട്ട അനുഭവമാണ്‌ സമ്മാനിച്ചതെന്ന്‌ സംസ്ഥാനമിഷൻ കോ ഓർഡിനേറ്റർ കെ രൂപേഷ് കുമാർ‌ പറഞ്ഞു. മലവേട്ടുവ വിഭാഗത്തിൽ പെടുന്നവരുടെ തടുപ്പ ജ്യോതിഷമാണ് പ്രധാനആകർഷണം.വാഴപ്പോളകളുപയോഗിച്ചു കൊണ്ട് ഉളുക്ക്, ചതവ് എന്നിവ ഭേദമാക്കുന്ന പരമ്പരാഗത നാട്ടുവൈദ്യം, മോഷണമുതൽ കണ്ടുപിടിക്കുന്നതിനായി മരച്ചില്ലകൾ ഉപയോഗിച്ചുള്ള നാടൻ തന്ത്രങ്ങൾ,  അമ്പെയ്ത്‌,  മംഗലം കളി എന്നിവയൊക്കെ ടൂറിസത്തിന്റെ ഭാഗമായി .പ്രകൃതിദത്തമായ കായ്കനികൾ ഉപയോഗിച്ചുള്ള നാടൻ ഭക്ഷണവും സഞ്ചാരികൾക്ക്‌ ഏറെ പ്രിയം. 682 വിദേശ ടൂറിസ്റ്റുകൾ ഈ അനുഭവം നുകരാൻ എത്തി. സ്കൂൾ കോളേജ് വിദ്യാർത്ഥികളും എത്തുന്നുണ്ട്. കള്ളുചെത്തു,  വലവീശൽ,  വട്ടത്തോണിയിൽ മീൻ പിടിത്തം, മൺപാത്ര നിർമാണം, തഴപ്പായ നെയ്തു, കല്ലുമ്മക്കായ, കാക്കവാരൽ, കരകൗശല നിർമാണം, തുടങ്ങിയ യൂണിറ്റുകൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
5 പാക്കേജുകൾകൂടി 
കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ   അഞ്ച്‌ ടൂറിസം പാക്കേജുകൾ ആവിഷ്‌കരിക്കുന്നു.  വിനോദ സഞ്ചാരികളുടെ  എണ്ണം കുറഞ്ഞാലും കൂടുതൽ ദിവസം താമസിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്‌ പുതിയ പാക്കേജ്‌. വിനോദസഞ്ചാര കുടുംബങ്ങളെ പ്രതീക്ഷിച്ചു നടപ്പാക്കുന്ന പദ്ധതി നവ്യ അനുഭവമായിമാറ്റും. എക്സ്പീരിയൻസ് കേരള വിത്ത്‌ യുവർ ഫാമിലി എന്നതാണ്‌  പാക്കേജ്‌. പഠനാർഹമായത്‌,ഗ്രാമീണ അനുഭവങ്ങൾ,സാംസ്‌കാരികാനുഭവങ്ങൾ, കരകൗശലവിദ്യകൾ, പ്രകൃതി ദൃശ്യാനുഭവങ്ങൾ എന്നിങ്ങനെ അവി്‌മരണീയ അനുഭവം പകരുന്ന  പാക്കേജുകളാണ് ‌ഒരുങ്ങുന്നത്‌.  ടൂറിസത്തിലൂടെ ഗ്രാമീണ വികസനം എന്ന  ലക്ഷ്യത്തോടെയാണ്‌ നടപ്പാക്കുന്നത്‌. ഇതിനായി ഒരോ പ്രദേശങ്ങളെയും വേർതിരിച്ചു അവതരിപ്പിക്കും.  കയ്യൂർ ചീമേനി പഞ്ചായത്തിനെ പെപ്പർ പദ്ധതിയിലും വലിയപറമ്പ പഞ്ചായത്തിനെ മോഡൽ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലും  ഉൾപ്പെടുത്തി. ചെറുകിട സംരംഭകരെയും, താമസ സൗകര്യങ്ങളുള്ള യൂണിറ്റുകളെയും  കലാപരമായ കഴിവുകൾ ഉള്ളവരെയും കോർത്തിണക്കി മൂന്ന് വ്യത്യസ്ത ഓൺലൈൻ ഫ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുണ്ട്‌. 
സ്ത്രീകളെയും വീട്ടമ്മമാരെയും ഉൾപ്പെടുത്തിയുള്ള ‘എത്തിനിക് ക്യുസിൻ’  പദ്ധതിക്ക‌് മികച്ച പ്രതികരണമാണ‌് ലഭിച്ചത‌് .ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും തനതായ ഗുണമേന്മയുള്ള  ഉൽപന്നങ്ങൾ നൽകിയതിലുടെ   കഴിഞ്ഞവർഷം മാത്രം  1.3 കോടി രൂപ യൂണിറ്റുകൾക്ക് ലഭിച്ചു . ഉത്തരവാദിത്ത ടൂറിസത്തിലൂടെ ജില്ലയെ അനുഭവ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന്‌ രൂപേഷ് കുമാർ പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top