26 October Monday

അനുമതി പത്രവിതരണം നാളെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ 22 പേർക്ക്‌ വായ്‌പ

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020
കാസർകോട്‌
കേരള ഫിനാൻഷ്യൽ കോർപറേഷൻ മുഖേന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ ജില്ലയിൽ വായ്‌പ അനുവദിച്ചവർക്കുള്ള അനുമതി പത്രം വിതരണം 28ന്‌. സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിക്കും. കാസർകോട്‌ ശാഖ അനുവദിച്ച വായ്‌പകളുടെ അനുമതി പത്രവിതരണം പകൽ 11.45ന്‌ നടക്കും. ജില്ലയിൽ 81 അപേക്ഷ ലഭിച്ചു. 22 അംഗീകരിച്ചു.  ഇവരിൽ എട്ട്‌ വനിതകളും ഒരു ട്രാൻസ്ജെൻഡറും  എട്ട്‌ ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലുള്ളവരമുണ്ട്‌. ബാക്കിയുള്ളവയിൽ ഉടൻ തീരുമാനമുണ്ടാകും. രണ്ടണ്ണം അർഹതയിലാത്തതിനാൽ നിരസിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top