21 October Monday

ആദിത്യക്ക്‌ പഠിക്കാം, കൂടെയുണ്ട്‌ യുവത

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019
നീലേശ്വരം
അകാലത്തിൽ അച്ഛൻ മരിച്ച ഉമിച്ചിയിലെ ആദിത്യയ‌്ക്ക‌് ഡിവൈഎഫ‌്ഐ കൈത്താങ്ങാകും.   മടിക്കൈ ഈസ‌്റ്റ‌് മേഖലാ കമ്മിറ്റിയാണ‌് ആദിത്യയുടെ പ്ലസ‌്ടുവരെയുള്ള പഠനച്ചെലവ്‌ ഏറ്റെടുത്തത‌്. മടിക്കൈ ഉമിച്ചിയിലെ ഭാസ്‌കരൻ രണ്ട‌് മാസം മുമ്പ‌് കുഴഞ്ഞുവീണു മരിച്ചതോടെ  ഭാര്യ ശാന്തയും മകൾ ആദിത്യയും  ജീവിതവഴിയിൽ ഒറ്റപ്പെട്ടു. 
കൂലിപ്പണിക്കാരിയായ അമ്മയ‌്ക്ക‌് മകളുടെ പഠനച്ചെലവ്‌ കണ്ടെത്തുക പ്രയാസമായി കുടുംബത്തിന്റെ ദയനീയ സ്ഥിതി കണ്ടെറിഞ്ഞാണ്‌ യുവജനപ്രസ്ഥാനം  സഹായത്തിനെത്തിയത്‌.  കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്‌കൂളിലെ  ഏഴാം തരം വിദ്യാർഥിയായ ആദിത്യക്ക്‌ ആദ്യഗഡു സഹായം മേഖലാ സമ്മേളനത്തിൽ സിപിഐ എം നീലേശ്വരം ഏരിയാ സെക്രട്ടറി ടി കെ രവി കൈമാറി. എം വിനോദ‌്കുമാർ അധ്യക്ഷനായി. എം രാജൻ, എ വി ബാലകൃഷ‌്ണൻ, ഒ വി പവിത്രൻ, പി വിജയൻ, ടി കെ സുഭാഷ‌് എന്നിവർ സംസാരിച്ചു. കെ മുകേഷ‌് സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top