07 September Saturday
കേന്ദ്രബജറ്റ്‌

ഡിവൈഎഫ്ഐ പന്തം കൊളുത്തി 
പ്രകടനം ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024
കാസർകോട്‌
കേരളത്തെ പൂർണമായും അവഗണിച്ച, യുവജന വിരുദ്ധമായ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച്‌  ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ യൂണിറ്റിലും ശനി, ഞായർ ദിവസങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തും.  
എൻഡിഎ സർക്കാറിനെ താങ്ങിനിർത്തുന്നതിന്റെ പ്രതിഫലമായി ആന്ധ്ര-, ബിഹാർ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ വാരിക്കോരി നൽകുകയും ബിജെപി ഇതര സർക്കാരുള്ള കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കടുത്ത വിവേചനവുമാണ് കാട്ടിയത്. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്.  തൊഴിലില്ലായ്‌മ അതിരൂക്ഷമെന്ന് എക്കണോമിക് സർവേ റിപ്പോർട്ട് പറയുന്നെങ്കിലും ഇന്റേൺഷിപ്പും റ്റൈപ്പന്റും നൽകി സ്ഥിരം തൊഴിൽ കൊടുക്കാതിരിക്കുകയാണ് ചെയ്യുന്നത്.  
കേരളത്തോടുള്ള രാഷ്ട്രീയ വിരോധം കാരണം എയിംസുപോലും നിഷേധിച്ചു. റെയിൽവേ വികസനവും ക്ഷേമ പ്രവർത്തനങ്ങളുമില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top