14 August Friday

ഒരാള്‍ക്ക്‌ രോഗമുക്തി, 2 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
കാസർകോട്‌
ജില്ലയിൽ രണ്ടുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേരും വിദേശത്ത് നിന്നെത്തിയവരാണ്‌. ഒരാൾ രോഗമുക്തി നേടി. 
കഴിഞ്ഞ ഒമ്പതിന് ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി (54), ഒന്നിന് ദുബായിൽ നിന്നെത്തിയ മെഗ്രാൽപുത്തൂർ സ്വദേശി  (62) എന്നിവർക്കാണ് രോഗം. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ദുബായിൽ നിന്നെത്തിയ  ചെങ്കള സ്വദേശിനി (26)ക്കാണ്‌ രോഗമുക്കി. നിലവിൽ ചികിത്സയിലുള്ളത്‌ 117 പേരാണ്‌. ആകെ രോഗികളുടെ എണ്ണം 422 ആയി. രോഗമുക്തി നേടിയത്‌ 305 പേരാണ്‌. മൂന്നാം ഘട്ടത്തിൽ 244 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു.  
വീടുകളിൽ 5436 പേരും സ്ഥാപനങ്ങളിൽ നീരിക്ഷണത്തിൽ 427 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 5863 പേരാണ്. പുതിയതായി  455 പേരെ നീരിക്ഷണത്തിലാക്കി. സാമൂഹ്യ സർവേയുടെ ഭാഗമായുള്ളതടക്കം പുതിയതായി 214 പേരുടെ സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചു. 461 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 304 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top