11 August Tuesday

എഴുതിത്തുടങ്ങൂ... "ബ്രേക്ക‌് ദി ചെയിൻ ഡയറി' വീട്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

സിപിഐ എം കള്ളപ്പാത്തി ബ്രാഞ്ചിന്റെ ബ്രേക്ക് ദി ചെയിൻ ഡയറി

ചീമേനി
ഓരോ ദിവസവും സമ്പർക്കത്തിലേർപ്പെട്ടവരെകുറിച്ചും യാത്രകളെകുറിച്ചും എഴുതി സൂക്ഷിക്കൂ. എഴുതാനുള്ള ഡയറികൾ  ശനിയാഴ്ച വീടുകളിലെത്തും. സിപിഐ എം ചീമേനി ലോക്കലിലെ കള്ളപ്പാത്തി ബ്രാഞ്ചാണ്  കൊവിഡ്‌ വ്യാപനം തടയാൻ വേറിട്ട സേവനവുമായി വീടുകളിലെത്തുന്നത്‌. കോവിഡ്  വ്യാപനം വർധിക്കാനുള്ള സാഹചര്യത്തിൽ  എല്ലാവരും യാത്രയുടെയും മറ്റും വിശദാംശം രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന മുഖ്യമന്ത്രി ആഹ്വാനപ്രകാരമാണ്‌  ഡയറി നൽകാൻ തീരുമാനിച്ചത്‌. 
ഓരോ ദിവസവും പോകുന്ന സ്ഥലങ്ങൾ, ബന്ധപ്പെടുന്നയാളുകൾ, സഞ്ചരിക്കുന്ന വാഹനങ്ങൾ തുടങ്ങിയ വിവരങ്ങളാണ്  ബ്രേക്ക് ദി ചെയിൻ ഡയറിയിൽ രേഖപ്പെടുത്തേണ്ടത്. ഇതുവഴി ഓരോ വ്യക്തിയുടെയും റൂട്ട് മാപ് എളുപ്പത്തിൽ ലഭിക്കും. രോഗം ബാധിക്കുകയോ രോഗം ബാധിച്ചയാളുമായി സമ്പർക്കത്തിൽപ്പെട്ടിരുന്നോ എന്നുള്ള വിവരം ഡയറിയിൽ നിന്ന്‌ ലഭിക്കും.  കളളപ്പാത്തി ബ്രാഞ്ച്  പരിധിയിലെ 35 വീടുളിൽ ശനിയാഴ്ച ഡയറി സൗജന്യായി എത്തിക്കും.  ചീമേനി ലോക്കൽ സെക്രട്ടറി എ ജി അജിത്ത്കുമാർ വിതരണം ഉദ്ഘാടനം ചെയ്യും. സൗജന്യ കിറ്റ് വിതരണം, മാസ്‌ക് വിതരണം, അഞ്ച് ഏക്കർ പ്രദേശത്ത് കൃഷി എന്നിവയും ബ്രാഞ്ച് നടത്തിയിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top