14 August Friday

പൊലീസ്‌ സേവനം വീട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

 കാസർകോട്‌

പൊലീസിന്റെ 27 ഓളം സേവനങ്ങൾ പിഒഎൽ -ആപ്പിൽ. പൊതുജനങ്ങളും പൊലീസും തമ്മിലുളള അകലം കുറച്ച്‌ വീടുകളിരുന്ന്‌ സേവനങ്ങൾ ലഭ്യമാക്കും. എഫ്ഐആർ പകർപ്പ്‌, പൊലീസ്‌ സ്‌റ്റേഷൻ വിവരം, പാസ്‌പോർട്ട് വെരിഫിക്കേഷൻ സ്‌റ്റാറ്റസ്‌, ഓൺലൈൻ പണമിടപാട്‌, വനിതകൾക്കും കുട്ടികൾക്കും ഉദ്യോഗസ്ഥരെ കാണാനുള്ള അപ്പോയിന്റ്‌മെന്റ് എടുക്കൽ, കുറ്റകരമായ പ്രവർത്തികൾ, സൈബർ കുറ്റകൃത്യങ്ങൾ, ഉപേക്ഷിച്ചതായി കാണുന്ന കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവരെ കുറിച്ചുളള വിവരം ജനങ്ങൾക്ക് പങ്കുവെക്കാം. ദീർഘനാളത്തേക്ക്‌ വീടുകൾ പൂട്ടിയിടേണ്ടി വരുന്നവർക്കും വിവരം കൈമാറി സുരക്ഷിതത്വം ഉറപ്പാക്കാം.  ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പൊലീസ്‌ മേധാവി  ഡി ശിൽപ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top