കാസർകോട്
കാസർകോട് ടെലഫോൺ ഭവനുമുമ്പിൽ ബിഎസ്എൻഎൽ ജീവനക്കാർ ധർണ നടത്തി.
ബിഎസ്എൻഎലിനെ സംരക്ഷിക്കുക, 4 ജി സേവനം ഉടൻ ആരംഭിക്കുക, കരാർ ജീവനക്കാരുടെ വേതനക്കുടിശ്ശിക ഉടൻ നൽകുക,സ്ഥിരം ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിച്ച എൽഐസി/ പിഎൽഐ സൊസൈറ്റി ഇൻസ്റ്റാൾമെന്റുകൾ ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിലാണ് ധർണ നടത്തിയത്.
കെ വി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി വി രാധാകൃഷ്ണൻ അധ്യക്ഷനായി. കെ വി രമാദേവി സംസാരിച്ചു. എ വി ജോഷി സ്വാഗതവും കെ അശോകൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..