03 August Monday

വഖഫ്‌ ഭൂമി തട്ടിപ്പ്‌ കോളേജ്‌ അഫിലിയേഷൻ ശ്രമം പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
തൃക്കരിപ്പൂർ
നേതാക്കളുടെ സ്വകാര്യ കോളേജിന്‌  വഖഫ്‌ ഭൂമികാണിച്ചു  യൂണിവേഴ്സിറ്റി അഫിലിയേഷൻ നേടിയെടുക്കാൻ നടത്തിയ ശ്രമം പാളി . കൃത്രിമ രേഖ ചമച്ച് തട്ടിയെടുത്ത ഭൂമി തിരിച്ചു പിടിക്കാൻ വഖഫ് ബോർഡ് തീരുമാനിച്ചതോടെ പ്രതിസന്ധിയിലായ കോളേജിന്റെ പ്രവർത്തനം താൽകാലികമായി ജെംസ് സ്‌കൂൾ കെട്ടിടത്തിലേക്ക്‌ മാറ്റാനുള്ള ശ്രമത്തിനാണ്‌ തിരിച്ചടിയേറ്റത്‌. 
കഴിഞ്ഞ ദിവസം നീലേശ്വരത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയ സമസ്‌ത സംസ്ഥാന പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയയുമായി താൽകാലിക സംവിധാനമെന്ന ആവശ്യവുമായി നേതാക്കൾ ചർച്ച നടത്തിയിരുന്നു.  മൂന്ന് വർഷത്തേങ്കിലും  താൽകാലിക സൗകര്യം ഒരുക്കാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ സൂഷ്മത പാലിക്കണമെന്ന നേതൃത്വത്തിന്റെ നിർദേശം നിലനിൽക്കുന്നതിനാൽ മേൽകമ്മിറ്റിയുടെ തീരുമാനം വരുന്നതുവരെ പ്രതികരിക്കാനാവില്ലെന്നായിരുന്നു  തങ്ങളുടെ മറുപടി.  
നേതാക്കളുടെ ആവശ്യം പരിഗണിക്കേണ്ടതില്ലന്നാണ് ജില്ലാ മുഷാവറയുടെയും എസ്‌കെഎസ്എസ് എഫിന്റെയും നിലപാട്. ഇതോടെ കോളേജിന്റെ തുടർപ്രവർത്തനം പ്രതിസന്ധിയിലായി. താൽകാലിക അഫിലിയേഷൻ നേടിയെടുത്ത് ജെംസ് കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങാനുളള നീക്കത്തിൽ  കോളേജ്‌ട്രസ്റ്റ് അംഗങ്ങൾക്കിടയിലും അഭിപ്രായഭിന്നതയുണ്ട്.  സമസ്ത നേതാക്കളെ സ്വാധീനിക്കാനുള്ള ലീഗ് നേതാക്കളുടെ ശ്രമത്തിൽ എസ് കെ എസ് എസ് എഫിനും വിയോജിപ്പാണ്‌.അഫിലിയേഷൻ നടപടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും സംസ്ഥാന വഖഫ് ബോർഡ് നോട്ടീസ് നൽകിയിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top