12 August Wednesday

വിശ്വാസികളുടെ ഭൂമി തട്ടിയവർക്കെതിരെ നടപടി വേണം: പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
കാസർകോട്
വിശ്വാസികളുടെ ഭൂമി  കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ ആവശ്യപ്പെട്ടു. വഖഫ്‌ ഭൂമി തട്ടിയെടുത്ത ശേഷം പിടിക്കപ്പെടുമ്പോൾ  തിരിച്ചു നൽകിയാൽ  തട്ടിപ്പ്‌ അല്ലാതാകുന്നില്ല. ജനപ്രതിനിധികളായ നേതാക്കൾ തട്ടിപ്പിന്‌ നേതൃത്വം നൽകിയത്‌ ഗൗരവകരമാണ്‌. 
തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമിയാണ്‌ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ തട്ടിയെടുത്തത്‌. വഖഫ്‌ ഭൂമി തട്ടിയെടുത്തത് ന്യായീകരിക്കാനാവാത്ത കുറ്റമാണ്‌. ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ്‌ ഭൂമി തിരിച്ച് നൽകാൻ തയ്യാറായത്. പൊതുമുതൽ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി അധികാരത്തിൽ തുടരുന്നവരാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. ഇവർ നിയമ നടപടിക്ക് വിധേയമാവണം. പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top