07 August Friday

എംപിയുടെ കള്ളപ്രചാരണം അവസാനിപ്പിക്കണം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
കാസർകോട്‌
രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐക്കെതിരെ നടത്തുന്ന വ്യാജ പ്രചരണം പ്രതിഷേധാർഹമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം കുമ്പളയിൽ നടന്ന ഒരു ഉദ്ഘാടന പരിപാടിക്ക് ശേഷം തിരിച്ച് പോകവെ എം സി ഖമറുദ്ദീൻ എംഎൽഎ ജനരോഷം ഭയന്ന് സ്വന്തം വാഹനം ഉപേക്ഷിച്ച് എംപിയുടെ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. വഖഫ് ഭൂമി തട്ടിപ്പും ജ്വല്ലറി തട്ടിപ്പുമെല്ലാമായി എംഎൽഎക്ക് ജനമധ്യത്തിൽ തലയുയർത്തി നടക്കാൻ കഴിയാതായിരിക്കുകയാണ്‌. തട്ടിപ്പുവീരനായ എംഎൽഎക്കെതിരെ  ഡിവൈഎഫ്ഐ സമരം ഏറ്റെടുത്തിരിക്കുകയാണ്. സമരത്തെ ഭയന്നാണ്  എംസി ഖമറുദ്ദീൻ എംഎൽഎ
ഉണ്ണിത്താൻ എംപിയുടെ വാഹനത്തിൽ കയറിയത്. ഇതിനുമുന്നിലാണ് ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. 
ഇതിനെയാണ്  ഉണ്ണിത്താൻ, എംഎൽഎയുടെ വാഹനത്തിന് പകരം എംപിയുടെ വാഹനം തടഞ്ഞുവെന്ന നിലയിൽ കള്ളപ്രചാരണം നടത്തി പരിഹസിക്കാൻ ശ്രമിക്കുന്നത്. രാജ്‌മോഹൻ ഉണ്ണിത്താൻ ഡിവൈഎഫ്ഐക്കെതിരെ നിരന്തരം സംസ്കാരശൂന്യ പദപ്രയോഗം നടത്തുകയാണ്. അക്ഷരാഭ്യാസത്തെ കുറിച്ചും വാഹനത്തിന്റെ മുന്നിലെ അക്ഷരത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് സ്വയം പരിഹാസ്യനാവുകയാണ്.  സ്വന്തം വാഹനത്തിനുമുന്നിലെ രണ്ടക്ഷരത്തിന്റെ മാന്യത വാക്കിലും പ്രവൃത്തിയിലും കാണിക്കാൻ തയ്യാറാകണം. 
എംപി എന്നനിലയിൽ ഉണ്ണിത്താൻ നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് എല്ലാവർക്കുമറിയാം. വഖഫ് ഭൂമി തട്ടിയെടുത്ത എംഎൽഎയെ സംരക്ഷിക്കാനുള്ള ശ്രമമാണ് എംപി നടത്തുന്നത്. ക്രിയാത്മകമായ ഇടപെടൽ നടത്തി കോവിഡ്‌ കാലത്തുപോലും ജനങ്ങളുടെ അംഗീകാരം നേടിയ  ഡിവൈഎഫ്ഐയെ വിലകുറഞ്ഞ ആരോപണങ്ങളിലൂടെ തകർക്കാമെന്നത്‌ എംപിയുടെ വ്യാമോഹമാണ്‌. 
ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ ഇത്തരം നീക്കങ്ങളിൽ നിന്ന്  പിൻമാറണം. ഭൂമി തട്ടിപ്പും അഴിമതിയും നടത്തുന്നവർക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ്  സംഘടനയ്‌ക്കെതിരെ എംപി തിരിഞ്ഞിരിക്കുന്നത്‌ എന്ന്‌ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌. ഇതിനെതിരെ ശക്തമായ  പ്രതിഷേധം ഉയർത്തണമെന്ന് ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top