03 August Monday

ബഡൂർ തോടിനെ ഇനി കയർ ഭൂവസ്ത്രം സംരക്ഷിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
വെള്ളരിക്കുണ്ട്   
വെസ്റ്റ് എളേരി പഞ്ചായത്തിലെ ബഡൂർതോടിനെ സംരക്ഷിക്കാൻ കയർ ഭൂവസ്ത്രം.തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  നിർമാണം. 40 ഓളം തൊഴിലാളികളുടെ 620 തൊഴിൽദിനങ്ങൾ.  2000 സ്ക്വയർമീറ്റർ കയർഭൂവസ്ത്രത്തിന്‌  326135 രൂപയാണ്‌ ചെലവ്.   
മൂന്ന് വശവും വൻചെരിവുകളാലും ഒരു വശം വനത്താലും ചുറ്റപ്പെട്ടുകിടക്കുന്ന കൊച്ചു ഗ്രാമമാണ് ബഡൂർ. ഏകജലസേചന സൗകര്യമായ തോട് മണ്ണിടിച്ചലിൽ ഓരോവർഷവും തകരുന്നു  ഇതിന് ശാശ്വത പരിഹാരമായാണ്‌ കയർ ഭൂവസ്ത്രം കൊണ്ട് തോടിനെ സംരക്ഷിക്കാനുള്ള തീരുമാനം.  ഏതാണ്ട് ഒരു കിലോമീറ്റർ ദൂരമുള്ള  ചെറുതോടാണ്‌ ഗ്രാമത്തിന്റെ കൃഷിയേയും കുടിവെള്ള സ്രോതസുകളെയും പരിപോഷിപ്പിച്ച് നിർത്തുന്നത്.  ബഡൂർ തോടിന്റെ ഇരുവശങ്ങളിലുമുള്ള 15 ഓളം ചെറുകിട കർഷകരുടെ 10 ഹെക്ടറിലധികം വരുന്ന കൃഷിയിടത്തിന്‌  ഇത്‌ ഗുണം ചേയ്യും.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top