07 August Friday

ചെങ്കള കുടുംബാരോഗ്യകേന്ദ്രം ആർദ്രം നിലവാരത്തിലേക്ക്-

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
കാസർകോട്‌
-കാസർകോട്‌ വികസനപാക്കേജിൽ ഉൾപ്പെടുത്തി  ചെങ്കള ഫാമിലി ഹെൽത്ത്- സെന്റർ പുതിയ ബ്ലോക്ക്- നിർമ്മാണത്തിന് ഭരണാനുമതി. 1.95  കോടി രൂപയാണ്  വകയിരുത്തിയിട്ടുള്ളത്-.825.55 ചതുരശ്ര മീ. വിസ്-തീർണ്ണത്തിൽ നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിൽ മൂന്ന്‌ ഒപി , രണ്ട്‌ ഒബ്-സർവേഷൻ മുറികൾ, ദന്തൽ ഒപി, സ്-പെഷ്യൽ ഒപി,  രജിസ്-ട്രേഷൻ കൗണ്ടർ, ഡ്രസ്സിംഗ്- റും, ലാബ്-, ബ്രസ്-റ്റ് ഫീഡിംങ്- റൂം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.  എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ  ആസ്-തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്-. ചെങ്കള ഗ്രാമപഞ്ചായത്ത്- 25 ലക്ഷം രൂപയും  ബാക്കിവരുന്ന 1.35 കോടി രൂപ കാസർകോട്‌- വികസന പാക്കേജിൽ നിന്നും അനുവദിക്കും. 
കലക്-ടർ ഡോ. ഡി. സജിത്- ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ അനുമതി. ഒരു വർഷത്തിനുളളിൽ പൂർത്തീകരിക്കുമെന്ന് സ്-പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top