03 August Monday

ശ്രീനിവാസന്റെ അധിക്ഷേപം അങ്കണവാടി പ്രവർത്തകർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

കാഞ്ഞങ്ങാട‌്

നടൻ ശ്രീനിവാസൻ അങ്കണവാടി പ്രവർത്തകരെ അധിക്ഷേപിച്ചതിനെതിരെ അങ്കണവാടി വർക്കേഴ‌്സ‌് ആൻഡ‌് ഹെൽപ്പേഴ‌്സ‌് അസോസിയേഷൻ  എറണാകുളത്ത‌് ശ്രീനിവാസന്റെ വസതിക്കു മുന്നിലേക്ക‌് നടത്തിയ പ്രതിഷേധമാർച്ചിന‌് അനുഭാവം പ്രകടിപ്പിച്ച‌് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും  പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട‌് പ്രൊജക്ടിലെ അജാനൂർ പഞ്ചായത്തിൽ സദസ്സ‌് ജില്ലാസെക്രട്ടറി കെ വി  രുക‌്മിണി  ഉദ‌്ഘാടനം  ചെയ‌്തു.

ചെറുവത്തൂരിൽ സമരം ജില്ലാ പ്രസിഡന്റ‌് വി വി വനജ ഉദ‌്ഘാടനം ചെയ‌്തു. കുറ്റിക്കോലിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ ടി ലക്ഷ‌്മിയും പരപ്പയിൽ  എൻജിഒ യൂണിയൻ മുൻ ജില്ലാ വൈസ് പ്രസിഡന്റ് എ ആർ രാജുവും മടിക്കൈയിൽ  മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റിയംഗം  കെ പ്രമീളയും ഉദ്ഘാടനം ചെയ്തു. ചെങ്കള, ഉദുമ, കള്ളാർ എന്നീ പ്രൊജക്ടുകളിലും സമരം നടന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top