19 October Saturday

എസ‌്എഫ‌്ഐ ജനാധിപത്യ ജാഗ്രതാ സദസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019
കാഞ്ഞങ്ങാട‌്
പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ 44 -ാം വാർഷികത്തിൽ  എസ‌്എഫ‌്ഐ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ  പ്രഖ്യാപിത അടിയന്തരാവസ്ഥ മുതൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ വരെ എന്ന മുദ്രാവാക്യമുയർത്തി  ജനാധിപത്യ ജാഗ്രത സദസ്സുകൾ  സംഘടിപ്പിച്ചു.
ജില്ലാതല പരിപാടി എളേരിത്തട്ട് കോളേജിൽ  ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. അഭിജിത്ത്, അഖിൽ എന്നിവർ സംസാരിച്ചു. ചീമേനിയിൽ  കെ വി യദു ഉദ്ഘാടനം ചെയ്തു. പ്രണവ് അധ്യക്ഷനായി. എം വി അഖിൽ, അഭിനവ് ചീമേനി, ഈശ്വരൻ, സാരംഗ്, കാർത്തിക് എന്നിവർ സംസാരിച്ചു. എം വിപിൻദാസ് സ്വാഗതം പറഞ്ഞു. മുന്നാട് പീപ്പിൾസ് കോളേജിൽ ബിപിൻരാജ് ഉദ്ഘാടനം ചെയ്തു. വിഷ്ണു അധ്യക്ഷനായി.  ഷൈജിന, ചിത്തിര, ആതിര, അരുൺ എന്നിവർ സംസാരിച്ചു. ആഷിക് മുസ്തഫ സ്വാഗതം പറഞ്ഞു. ഉദുമ ഗവ. കോളേജിൽ  ജയനാരയണൻ ഉദ്ഘാടനം ചെയ്തു. അഖിൽ, ചന്ദ്രലേഖ എന്നിവർ സംസാരിച്ചു.   തൃക്കരിപ്പൂർ പോളിയിൽ കെപി രാജീവൻ ഉദ‌്ഘാടനം ചെയ‌്തു. കുമ്പള  ഐഎച്ച്ആർഡി കോളേജിൽ  ഹക്കീം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. രാഹുൽ രാജ് ,നന്ദു, അഞ്ജു എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top