വെള്ളരിക്കുണ്ട്
സംസ്ഥാന സർക്കാരിന്റെ സ്വർണ സമ്മാനത്തിന് വെള്ളരിക്കുണ്ട് താലൂക്കിൽ അർഹരായവർ 64 പേർ. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്ന എസ്എസ്എൽസി, പ്ലസ്ടു പട്ടികവർഗ വിദ്യാർഥികൾക്കാണ് സർക്കാർ അര പവൻ വീതം സ്വർണ നാണയം വിതരണം ചെയ്തത്.
താലൂക്കിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നായി 57 എസ്എസ്എൽസി കുട്ടികളും ഏഴ് പ്ലസ്ടു വിദ്യാർഥികളുമാണ് സ്വർണ സമ്മാനം നേടിയത്. പട്ടികവർഗ വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്താൻ സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പ്രോത്സാഹനം എന്ന നിലയിൽ സ്വർണ സമ്മാന പദ്ധതി നടപ്പാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കാഞ്ഞങ്ങാട് സബ് കലക്ടർ ഡി ആർ മേഘശ്രീ സ്വർണ സമ്മാനം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് അധ്യക്ഷനായി. അസിസ്റ്റന്റ് പട്ടികവർഗ ഓഫീസർ എം ശശി, എക്സറ്റൻഷൻ ഓഫീസർ പി വി രാകേഷ് എന്നിവർ സംസാരിച്ചു. പട്ടിക വർഗ ഓഫീസർ സി ഹൊറാൾഡ് ജോൺ സ്വാഗതവും ജൂനിയർ സൂപ്രണ്ട് പി ദിനേശ് കുമാർ നന്ദിയും പറഞ്ഞു. കാസർകോട് പട്ടിക വർഗ വികസന ഓഫീസിന്റെ സ്വർണമെഡൽ വിതരണം ശനി രാവിലെ 9.30ന് കാസർകോട് ഡിപിസി ഹാളിൽ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..