11 July Saturday

രോഗലക്ഷണം ഇല്ലാത്തവർക്ക്‌ വീട്ടുമുറി നിരീക്ഷണം

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 

കാസർകോട്‌
ഏഴ് ദിവസം സ്ഥാപന നിരിക്ഷണം പൂർത്തിയാക്കിയ രോഗ ലക്ഷണങ്ങളില്ലാത്ത മുഴുവനാളുകളെയും ചൊവ്വാഴ്‌ച വീടുകളിലേക്ക് നിരീക്ഷണത്തിനയക്കാൻ നടപടിയെടുത്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് അറിയിച്ചു. പുതുക്കിയ സർക്കാർ മാർഗനിർദേശ പ്രകാരം വിദേശത്ത് നിന്നും വന്നവർക്ക് എഴ് ദിവസം സ്ഥാപന നിരീക്ഷണവും എഴ് ദിവസം വീടുകളിലെ മുറികളിൽ നിരീക്ഷണവുമാണ് നിശ്ചയിച്ചിട്ടുള്ളത്. 
ഏഴ് ദിവസത്തെ വീട്ടുമുറി നിരീക്ഷണം ഉറപ്പാക്കാൻ ആരോഗ്യ പ്രവർത്തകർക്കും വാർഡ്തല ജാഗ്രതാ സമിതിക്കും കഴിയണം.  ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരുടെ സ്രവപരിശോധന ഫലം വന്ന ശേഷം തുടർ നടപടിയെടുക്കും. വീട്ടുമുറി നീരിക്ഷണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമ നടപടിയെടുക്കും. 
 
പ്രധാന വാർത്തകൾ
 Top