04 July Saturday

തൊഴിൽ നിയമ ഭേദഗതിക്കെതിരെ എഫ്‌എസ്‌ഇടിഒ ധർണ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
കാസർകോട്‌ 
കോവിഡിന്റെ മറവിൽ  തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന  കേ ന്ദ്ര സർക്കാർ നിലപാടിനെതിരെ ജീവനക്കാരും അധ്യാപകരുംഎഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ  27 മുതൽ 29 വരെ വിവിധ ഓഫീസ് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും.   തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക ,പൊതുമേഖലാ സ്വകാര്യവത്കരണം അവസാനിപ്പിക്കുക ,വിദ്യാഭ്യാസ സിവിൽ സർവീസ് മേഖല സംരക്ഷിക്കുക,കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക ,കേരള മാതൃക തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക എന്നീ മദ്രാവാക്യങ്ങളാണുന്നയിക്കുന്നത്‌. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ധർണ.
ജില്ലാകമ്മിറ്റി യോഗത്തിൽ  ജില്ലാ പ്രസിഡണ്ട് കെ പി ഗംഗാധരൻ അധ്യക്ഷനായി. ടി പി ഉഷ ,കെ രാഘവൻ ,കെ സതീശൻ ,എ വേണുഗോപാലൻ, വി ചന്ദ്രൻ ,പി ദിലീപ് കുമാർ ,ബി  രാധാകൃഷ്ണൻഎന്നിവർ സംസാരിച്ചു. ജില്ലാ സിക്രട്ടറി കെ ഹരിദാസ് സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top