29 January Saturday

സിപിഐ എം ഉദുമ 
ഏരിയാസമ്മേളനം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
പനയാൽ
സിപിഐ എം  ഉദുമ ഏരിയാ സമ്മേളനം വെള്ളിയാഴ്‌ച പനയാൽ ജെ പി രാമചന്ദ്ര നഗറിൽ (മഹാലിംഗേശ്വര ക്ഷേത്ര ഓഡിറ്റോറിയം) തുടങ്ങും. രാവിലെ  പത്തിന് സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 
2337 പാർടി അംഗങ്ങളെ പ്രതിനിധികരിച്ച് 19 ഏരിയാ കമ്മിറ്റിയംഗങ്ങൾ ഉൾപെടെ 147 പേർ  പങ്കെടുക്കും. സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ചെർക്കാപ്പാറയിലെ എം കുഞ്ഞിരാമന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്ന് കുന്നൂച്ചി കുഞ്ഞിരാമന്  ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ കൈമാറി. കെ വി ഭാസ്‌കരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ മണികണ്‌ഠൻ സംസാരിച്ചു. രാഘവൻ വെളുത്തോളി സ്വാഗതം പറഞ്ഞു. 
മുനിക്കല്ലിലെ ജെ പി രാമചന്ദ്രയുടെ  സ്മൃതി മണ്ഡപത്തിൽ  നിന്ന്‌ കൊടിമര ജാഥ  സംസ്ഥാന കമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ടി നാരായണൻ ഏറ്റുവാങ്ങി.  ബി മോഹനൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി മധുമുതിയക്കാൽ സംസാരിച്ചു. കെ സതീഷ്‌കുമാർ സ്വാഗതം പറഞ്ഞു. 
സമ്മേളനം ശനിയാഴ്‌ച സമാപിക്കും.  സമ്മേളനത്തിന്റെ ഭാഗമായി കലാ, കായിക, സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top