17 January Sunday

ബിജെപിക്ക്‌ സ്ഥാനാർഥികളില്ല

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020
കാസർകോട്‌
ജില്ലയിലെ പല പഞ്ചായത്തുകളിലും ബിജെപിക്ക്‌ സ്ഥാനാർഥികളില്ല.  മൊഗ്രാൽപുത്തൂരിൽ നാല്‌ വാർഡിൽ ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. ചെങ്കളയിൽ 13 വാർഡിൽ സ്ഥാനാർഥികളില്ല. ബേഡകത്ത്‌ 11 –-ാം വാർഡിൽ സ്ഥാനാർഥിയില്ല.  കാസർകോട്‌ നഗരസഭയിൽ 15 വാർഡിൽ ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. കയ്യൂർ ചീമേനിയിൽ അഞ്ച് വാർഡിൽ മാത്രമാണ്‌ സ്ഥാനാർഥി. 11, 12, 13, 14, 16 വാർഡുകളിൽ. ചെറുവത്തൂരിൽ മൂന്ന് വാർഡുകളിലാണ് സ്ഥാനാർഥികൾ (1, 6, 17). പടന്നയിൽ ആറ് വാർഡുകളിൽ മത്സര രംഗത്തുള്ളത് ( 2, 7, 8, 9, 10, 11). 
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ എട്ട് ഡിവിഷനിലാണ്‌ മത്സരിക്കുന്നത്‌. നീലേശ്വരം നഗരസഭയിൽ 12 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. 1,7,8, 10, 16, 19, 20, 21, 22, 26, 30, 31 വാർഡുകളിൽ. ആകെ വാർഡ് 32. മടിക്കൈ പഞ്ചായത്തിൽ  നാല്‌ വാർഡുകളിൽ സ്ഥാനാർഥികളില്ല (10, 11, 12, 13). ആകെ വാർഡ് 15.  കിനാനൂർ -കരിന്തളത്ത്  എട്ട്‌ വാർഡുകളിൽ സ്ഥാനാർഥിയില്ല. 1,5,6, 9, 11,12, 16, 17 വാർഡുകളാണിവ.  ആകെ വാർഡ് 17. കാഞ്ഞങ്ങാട‌് നഗരസഭയിൽ 43 വാർഡിൽ പത്തിലും ബിജെപിക്ക്‌ സ്ഥാനാർഥിയില്ല. 1, 2, 14, 27, 28, 31, 33, 38, 42, 43 വാർഡുകളിലാണ‌് സ്ഥാനാർഥികളെ നിർത്താത്തത‌്. പള്ളിക്കര പഞ്ചായത്തിൽ 1 ബേക്കൽ,  3 മൗവ്വൽ, 4 അംബങ്ങാട്‌, 6 പനയാൽ, 10 കുന്നൂച്ചി,  11 വെളുത്തോളി,  12 ആലക്കോട്‌,  18 കല്ലിങ്കാൽ, 19 പള്ളിപ്പുഴ, 20 കരുവക്കോട്‌ എന്നിവിടങ്ങളിൽ ബിജെപിക്ക്‌ സ്ഥാനാർഥികളില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top