18 October Monday

ഭാരത ബന്ദ്: പിന്തുണയുമായി യുവാക്കളും

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

ഭാരത്‌ ബന്ദിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ നടന്ന ഐക്യദാർഢ്യസംഗമത്തിൽ 
ശിൽപി സുരേന്ദ്രൻ കൂക്കാനം, കർഷകവിരുദ്ധ നിയമത്തിന്റെ ശവമടക്ക്‌ നടത്തി പ്രതിഷേധിക്കുന്നു

 കാസർകോട്‌

തിങ്കളാഴ്‌ച നടക്കുന്ന ഭാരതബന്ദ് വിജയിപ്പിക്കാൻ മുഴുവൻ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. യുവജനങ്ങൾക്കെതിരെയും വഞ്ചനാപരമായ നിലപാടുകളാണ് കേന്ദ്രസർക്കാർ നിരന്തരമായി സ്വീകരിക്കുന്നത്. ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേഖലാ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. 
ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ചിറ്റാരിക്കാലിൽ പരിപാടി ഉദ്‌ഘാടനം ചെയ്തു. കിഷോർ ബാലചന്ദ്രൻ, പി വി അനു, കെ കെ ദിപിൻ എന്നിവർ സംസാരിച്ചു. 
കാഞ്ഞങ്ങാട് ടൗണിൽ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത്  ഉദ്‌ഘാടനം ചെയ്തു. ശിൽപി സുരേ ന്ദ്രൻ കൂക്കാനം കർഷകവിരുദ്ധ നിയമത്തിന്റെ ശവമടക്ക്‌ നടത്തി പ്രതിഷേധിച്ചു. വിപിൻ കാറ്റാടി, രതീഷ് നെല്ലിക്കാട്ട് സുരേന്ദ്രൻ കൂക്കാനം, പ്രിയേഷ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. 
ചിത്താരിയിൽ ജില്ലാ ട്രഷറർ കെ സബീഷ്  ഉദ്‌ഘാടനം ചെയ്തു. അനീഷ്, ഷനിൽ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഷാലു മാത്യു രാജപുരം വണ്ണാത്തിക്കാനത്തും പി ശിവപ്രസാദ് ചെർക്കളയിലും  ഉദ്‌ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top