25 October Monday

കുന്നുമ്മൽ–- നെല്ലിക്കാട്ട് റോഡും സൂപ്പറാകും

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

കുന്നുമ്മൽ –നെല്ലിക്കാട്ട് റോഡ് ചെമ്മട്ടംവയൽ നവീകരണപ്രവൃത്തി നഗരസഭാ ചെയർപേഴ്‌സൺ 
കെ വി സുജാത സന്ദർശിക്കുന്നു

കാഞ്ഞങ്ങാട്‌
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുമ്മൽ മേലാംങ്കോട്ട് നെല്ലിക്കാട്ട് ചെമ്മട്ടംവയൽ റോഡ് നവീകരിക്കുന്നു. ഒരു കോടി രൂപയാണ്‌ നീക്കിവച്ചത്‌. 
മൂന്ന് റീച്ചുകളിലായി 2100 മീറ്റർ നീളത്തിലാണ് റോഡ് നന്നാക്കുന്നത്. ഇതിൽ കുന്നുമ്മൽ മുതൽ നെല്ലിക്കാട്ട് വരെ 1450 മീറ്റർ റോഡ് കോൺക്രീറ്റും തുടർന്ന് ചെമ്മട്ടംവയൽ ദേശീയപാത വരെ 250, 400 മീറ്റർ വീതം രണ്ട് റീച്ചുകളിലായി വീണ്ടും ടാറിടാനുമാണ്‌  എസ്റ്റിമേറ്റ് തയ്യാറാക്കിയത്‌.
 നെല്ലിക്കാട്ട് വരെ ഓവുചാലും നെല്ലിക്കാട്ടും ചെമ്മട്ടംവയലിലും രണ്ട് ക്രോസ് ബാറും ഉൾപ്പെടുത്തിയിട്ടുണ്ട്‌. പണി ഉടൻ പൂർത്തിയാക്കുമെന്ന്‌ നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top