20 October Tuesday

കേന്ദ്രത്തിനെതിരെ കർഷക രോഷാഗ്നി

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

ഇടതുപക്ഷ കർഷക സംഘടനാ സംയുക്ത സമരസമിതി നേതൃത്വത്തിൽ ചെറുവത്തൂരിൽ നടത്തിയ ധർണ കർഷക സംഘം ജില്ലാപ്രസിഡന്റ‌് പി ജനാർദനൻ ഉദ‌്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ബിജെപിയുടെ കർഷകവിരുദ്ധ ബില്ലുകൾക്കെതിരെ സംസ്ഥാനത്താകെ കർഷക പ്രതിഷേധം. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ 250ൽപ്പരം കേന്ദ്രങ്ങളിൽ സത്യഗ്രഹം സംഘടിപ്പിച്ചു.
കോവിഡ്‌ പെരുമാറ്റച്ചട്ടം പാലിച്ചായിരുന്നു സമരം. എല്ലാ കേന്ദ്രങ്ങളിലും പകൽ 10 മുതൽ 12വരെ നടന്ന സത്യഗ്രഹത്തിൽ പങ്കെടുത്ത കർഷക പ്രതിനിധികളെ തൊഴിലാളികളും യുവാക്കളും വിദ്യാർഥികളും മഹിളകളുമടക്കം അഭിവാദ്യം ചെയ്‌തു. സമരകേന്ദ്രങ്ങളിലേക്ക്‌ അഭിവാദ്യപ്രകടനങ്ങളും നടന്നു.
രാജ്‌ഭവനുമുന്നിൽ അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള സമരം ഉദ്‌ഘാടനംചെയ്‌തു. സംയുക്ത കർഷകസമിതി സംസ്ഥാന ചെയർമാൻ സത്യൻ മൊകേരി അധ്യക്ഷനായി. 
കുണ്ടംകുഴിയിൽ കർഷക സംഘം ജില്ലാസെക്രട്ടറി സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. എം ഗംഗാധരൻ അധ്യക്ഷനായി.  ചെമ്പക്കാട്‌ നാരായണൻ സ്വാഗതം പറഞ്ഞു. ചെറുവത്തൂരിൽ ജില്ലാപ്രസിഡന്റ‌് പി ജനാർദനൻ ഉദ‌്ഘാടനം ചെയ‌്തു. കെ വി ജനാർദനൻ അധ്യക്ഷനായി. എം ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. 
കാഞ്ഞങ്ങാട് കിസാൻസഭ ജില്ലാസെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ വിശ്വനാഥൻ അധ്യക്ഷനായി. പ്രഭാകരൻ മൂലക്കണ്ടം സ്വാഗതം പറഞ്ഞു. കാസർകോട്‌ കെ കുഞ്ഞിരാമൻ എംഎൽഎ  ഉദ്ഘാടനം ചെയ്‌തു. ബി ആർ ഗോപാലൻ അധ്യക്ഷനായി. എ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. 
ഉദുമയിൽ  മെയ്‌തീൻകുഞ്ഞി  കളനാട്‌  ഉദ്‌ഘാടനം ചെയ്‌തു. ഇ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. കുന്നൂച്ചി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. നീലേശ്വരത്ത്‌ കെ പി വത്സലൻ ഉദ്‌ഘാടനം ചെയ്തു. വി കണ്ണൻ   അധ്യക്ഷനായി. കരുവക്കാൽ ദാമോദരൻ സ്വാഗതം പറഞ്ഞു. വെള്ളരിക്കുണ്ടിൽ  കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു. ടി പി തമ്പാൻ അധ്യക്ഷനായി. ടി പി നന്ദകുമാർ സ്വാഗതം പറഞ്ഞു. കാലിക്കടവിൽ എം വി കോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പി പി ശ്രീധരൻ അധ്യക്ഷനായി. ടി വി ജയേന്ദ്രൻ സ്വാഗതം പറഞ്ഞു.   
രാജപുരത്ത്‌ ടി കോരൻ ഉദ്‌ഘാടനം ചെയ്‌തു. ടി കെ നാരായണൻ അധ്യക്ഷനായി. കെ കെ വേണുഗോപാലൻ സ്വാഗതം പറഞ്ഞു.  കർമ്മംതോടിയിൽ സിജി മാത്യു ഉദ്‌ഘാടനം ചെയ്‌തു. സി കൃഷ്‌ണൻ അധ്യക്ഷനായി. എം മാധാവൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top