31 October Saturday
ടാസ്‌ക്‌ കോളേജ്‌ നിക്ഷേപ തട്ടിപ്പ്‌

ജില്ലാ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ വിദ്യാർഥി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ കേന്ദ്ര കമ്മിറ്റി അംഗം എ പി അൻവീർ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌

തൃക്കരിപ്പൂർ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിന്റെ മറവിൽ  നടക്കുന്ന സാമ്പത്തിക തട്ടിപ്പിൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീറും രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. 
എം സി ഖമറുദ്ദീൻ ചെയർമാനും എ ജി സി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള തൃക്കരിപ്പൂർ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിന്റെ മറവിൽ  നടക്കുന്ന സാമ്പത്തിക തട്ടിപ്പിലും സർവകലാശാലയെ കബളിപ്പിച്ചുള്ള അനധികൃത കോളേജ് നടത്തിപ്പിലും   പ്രതിഷേധിച്ചായിരുന്നു മാർച്ച്. 85 ഓളം നിക്ഷേപകരിൽ നിന്നായി 15 കോടിയോളം രൂപയാണ്‌  സമാഹരിച്ചത്‌. ഹൈക്കോടതിയേയും  സർവകലാശാലയേയും തെറ്റിദ്ധരിപ്പിച്ചാണ്‌ പ്രവേശനത്തിന്‌ അനുമതി വാങ്ങിയത്‌. 
മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം എ പി അൻവീർ ഉദ്ഘാടനം ചെയ്‌തു. കെ അഭിരാം അധ്യക്ഷനായി. കെ വി ശിൽപ, ബിപിൻ രാജ്, വിനയ്കുമാർ, അബ്ദുൾ ഹക്കീം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top