11 August Tuesday

ലീഗിന്റെ വാദം തള്ളി സമസ്‌ത

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

തൃക്കരിപ്പൂർ

നേതാക്കൾ വഖഫ് ഭൂമി തട്ടിയെടുത്ത സംഭവത്തിൽ ലീഗ്‌ ജനറൽ സെക്രട്ടറിയുടെ പ്രസ്‌താവന സമസ്ത തള്ളി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുൾ റഹിമാൻ നേതാക്കളെ ന്യായീകരിച്ചിറക്കിയ പ്രസ്‌താവനയാണ് സമസ്ത നേതാക്കൾ തള്ളിയത്. സമസ്ത ജില്ലാ മുഷാവറയുടെ അറിവോടെയാണ് ഭൂമി കൈമാറിയതെന്നായിരുന്നു ലീഗ്  സെക്രട്ടറിയുടെ വാദം. ഇൗ വാദം നിരാകരിച്ചാണ്‌ സമസ്ത ജില്ലാ സെക്രട്ടറിയും പള്ളിക്കര ഖാസിയുമായ ഇ കെ മഹമൂദ് മുസ്ല്യാർ രംഗത്തെത്തിയത്. ഭൂമി കൈമാറ്റം ചെയ്യുന്നത് സമസ്ത ചർച്ച ചെയ്തിട്ടില്ലന്നും അത്തരം തീരുമാനം എടുത്തിട്ടില്ലന്നും ഈ കാര്യം സംസ്ഥാന നേതൃത്വം വിളിച്ച യോഗത്തിൽ വിശദീകരിച്ചതായും ഖാസി പറഞ്ഞു. മാണിയൂർ അഹമ്മദ് മൗലവിയും ഇതേ നിലപാടിലായിരുന്നു. തൃക്കരിപ്പൂരിൽ സമസ്‌തയുടെ അധീനതയിലുള്ള വഖഫ്‌ ഭൂമി  എംസി ഖമറുദ്ദീൻ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എജിസി ബഷീർ അടക്കമുളള ലീഗ്‌ നേതാക്കൾ  കോളേജ്‌ ട്രസ്‌റ്റിന്റെ  പേരിൽ രഹസ്യമായി രജിസ്‌റ്റർ ചെയ്‌തെടുത്തത്‌ ന്യായീകരിച്ചുകൊണ്ടായിരുന്നു ലീഗ്‌ സെക്രട്ടറി പ്രസ്‌താവനയിറക്കിയത്‌. അഗതിമന്ദിരം ഭൂമി തട്ടിയെടുത്തതിനെതിരെ രംഗത്തുവന്ന സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, പരാതിക്കാരിൽ ഒരാളായ അഡ്വ. സി ഷുക്കൂർ എന്നിവരെ വിമർശിക്കാനായിരുന്നു ലീഗ്‌ ജനറൽ സെക്രട്ടറി  സ്വന്തക്കാരെ ന്യായീകരിക്കാൻ ശ്രമിച്ചത്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top