12 August Wednesday
വയോജനങ്ങൾക്ക്‌ കരുതലായി

വിട്ടുകൊടുക്കില്ല, ഗ്രാൻഡ്‌ കെയർ കൂടെയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

കാസർകോട്‌

കോവിഡ്‌ കാലത്ത്‌ വയോജനങ്ങൾക്ക്‌ കാവലൊരുക്കി കുടുംബശ്രീയുടെ ഗ്രാൻഡ്‌ കെയർ. രോഗവ്യാപന സാധ്യത തടയുന്നതിനായി വയോജനങ്ങള്‍  വീടിനുള്ളില്‍ തന്നെ കഴിയണമെന്ന അവബോധം സൃഷ്ടിക്കാനും മാനസിക -ശാരീരിക പ്രശ്‌നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കോവിഡ് രോഗ ലക്ഷണമുള്ളവരായ വയോജനങ്ങളെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുകയാണുദ്ദേശം. കുടുംബശ്രീയും ആരോഗ്യവകുപ്പും ചേര്‍ന്നുള്ള പദ്ധതിയില്‍ അങ്കണവാടി പ്രവര്‍ത്തകര്‍,ആശാ വര്‍ക്കര്‍മാര്‍ എന്നിവരും സഹകരിക്കും. ദീർഘകാല ശ്വാസകോശ രോഗമുള്ളവർ, ഹൃദ്രോഗികൾ, വൃക്കരോഗികൾ തുടങ്ങി രോഗപ്രതിരോധ ശേഷി കുറഞ്ഞവരുടെ  കാര്യത്തിൽ കരുതലെടുക്കാനുള്ള മാർഗനിർദേശങ്ങളാണ്‌ നടപ്പാക്കുന്നത്‌.  17 നിർദേശങ്ങൾ കുടുംബങ്ങളുമായി ചർച്ച ചെയ്യും. മാനസിക ബുദ്ധിമുട്ടുള്ളവർ കുടുംബശ്രീയുടെ സ്‌നേഹിത സെന്റുമായി ബന്ധപ്പെടണം. 
സംസ്ഥാന കുടുംബശ്രീ മിഷൻ തയ്യറാക്കി നൽകിയ കുറിപ്പുകൾ  ജില്ലയിൽ 10,962 അയൽക്കൂട്ടങ്ങൾ രണ്ടാഴ്‌ചകളിൽ ചർച്ചചെയ്‌തു.   കുടുംബശ്രീ അംഗങ്ങളല്ലാത്തവരുമായും ചർച്ച നടത്തി. 38 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വരുന്ന രണ്ടാഴ്‌ചകളിൽ ചർച്ച നടക്കും. 
അയൽക്കൂട്ടങ്ങളിലെ വിശദമായ ചർച്ചക്ക്‌ശേഷം കുറിപ്പ്‌ കുടുബങ്ങളിലും ചർച്ച ചെയ്യും.  ഓരോ ആഴ്‌ചയും ചർച്ച ചെയ്യേണ്ട കുറിപ്പുകൾ സംസ്ഥാന മിഷനാണ്‌ നൽകുന്നത്‌. ഓരോ പഞ്ചായത്തുകളിൽ നിന്നും   റിസോഴ്സ് പേഴ്സണ്‍  വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം സംബന്ധിച്ച വിവരം  ഗ്രാൻഡ്‌ കെയര്‍ ആപ്പുകള്‍ വഴി ശേഖരിക്കും. വിവരം ആശവര്‍ക്കര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും അറിയിച്ച് ചികിത്സ ഉറപ്പാക്കുമെന്ന്‌  കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ർഡിനേറ്റർ ടി ടി സുരേന്ദ്രന്‍ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top