12 August Wednesday

ആശാവർക്കർമാരുടെ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

കാഞ്ഞങ്ങാട‌് 

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആശാവർക്കർമാർ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുമ്പിൽ സമരം നടത്തി. കേരളാ സ്റ്റേറ്റ്  ആശ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിച്ച അവകാശ ദിനത്തിന്റെ ഭാഗമായി ജില്ലയിൽ 30 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു.  
ദേശീയ ആരോഗ്യ ദൗത്യം സ്ഥിരം സംവിധാനമാക്കുക,എൻഎച്ച്എംഎമ്മിൽ ജോലിയെടുക്കുന്ന ആശമാരെ ആരോഗ്യജീവനക്കാരാക്കുക, അതിനാവശ്യമായ ഫണ്ട്‌ അനുവദിക്കുക, കോവിഡ്- 19 സാഹചര്യത്തിൽ ആശമാർക്ക് 25, 000 രൂപ പ്രത്യേക വേതനം നൽകുക, 50 ലക്ഷം ഇൻഷുറൻസ് കവറേജ് ആശമാർക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള‌ുന്നയിച്ചാണ്‌ പ്രക്ഷോഭം.   
കാഞ്ഞങ്ങാട‌് ഹെഡ‌്പോസ‌്റ്റ‌് ഓഫീസിനു  മുന്നിൽ  ജില്ലാ സെക്രട്ടറി വി വി പ്രസന്നകുമാരി  സമരം ഉദ‌്ഘാടനം ചെയ‌്തു. മഞ്ചേശ്വരത്ത‌് ബേബി ഷെട്ടി, കാസർകോട‌് കെ ഭാസ‌്കരൻ, ഉദുമയില്‍  സിപിഎം ഏരിയ കമ്മിറ്റിയംഗം കെ സന്തോഷ് കുമാര്‍, ബേഡകത്ത‌്  രാഘവൻ, പനത്തടിയിൽ  യു തമ്പാൻ നായർ, നീലേശ്വരത്ത്‌ കെ ബാലകൃഷ‌്ണൻ, ചെറുവത്തൂരിൽ പി പത്മിനി, തൃക്കരിപ്പൂരിൽ ടി വി ഗോവിന്ദൻ,  എളേരിയിൽ ഓമന നാരായണൻ എന്നിവരും ഉദ‌്ഘാടനം ചെയ്‌തു.
മടിക്കൈ പഞ്ചായത്തുതല അവകശ ദിനം.മേക്കാട്ട് പോസ്റ്റാഫീസിന് മുന്നിൽ സിഐടിയു ജില്ലാകമ്മറ്റിയംഗം പി നാരായണൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം മുൻസിപ്പൽതല സമരം  നീലേശ്വരം പോസ്റ്റോഫിസിന് മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top