12 August Wednesday

ആളിക്കത്തിയ ജനകീയപ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

കാസർകോട്‌ 

ഇന്ധനവിലവർധനവിനെതിരെ സിപിഐ എം നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം ജനകീയ പ്രതിഷേധമായി. കോവിഡ്‌ കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിന്‌ സമരം താക്കീതായി. സാമൂഹ്യ അകലം പാലിച്ച്‌  ജില്ലയിലെ ഏരിയകൾക്ക്‌ കീഴിലാണ്‌ ബഹുജനപ്രതിഷേധം നടന്നത്‌.
കാഞ്ഞങ്ങാട‌് പെട്രോൾ പമ്പിനു സമീപംനടന്ന  സമരത്തിൽ ഏരിയാസെക്രട്ടറി കെ രാജ‌്മോഹനൻ സംസാരിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ  പി അപ്പുക്കുട്ടൻ ഹെഡ‌്പോസ‌്റ്റ‌് ഓഫീസിനുമുന്നിലും വി വി രമേശൻ  പെരിയ ബസ‌്സ‌്റ്റോപ്പിലും മടിയനിൽ എം പൊക്ലനും സമരം ഉദ‌്ഘാടനം ചെയ‌്തു. കാസർകോട്‌ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുന്നിൽ നടന്ന സമരത്തിൽ ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ സംസാരിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ ടി കെ രാജൻ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തും എം സുമതി വിദ്യാനഗറിലും ഉദ്‌ഘാടനം ചെയ്‌തു. കുറ്റിക്കോലിൽ കെ കുഞ്ഞിരാമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മരുതടുക്കത്ത് ജില്ലാ കമ്മറ്റി അംഗം ഇ പത്മാവതിയും ബീംബുങ്കാലിൽ ഏരിയ സെക്രട്ടറി സി ബാലനും ഉദ്ഘാടനം ചെയ്തു. കാറഡുക്ക പാണ്ടിയിൽ ഏരിയാ സെക്രട്ടറി സിജിമാത്യു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ തൃക്കരിപ്പൂരിലും ടി വി ഗോവിന്ദൻ പിലിക്കോട് വയലിലും ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമൻ വെള്ളച്ചാലിലും ഉദ്ഘാടനം ചെയ്തു. പടന്ന, ഉദിനൂർ മുക്ക്, ഇടച്ചാക്കൈ എന്നിവിടങ്ങളിൽ ജില്ല കമ്മിറ്റിയംഗം കെ പി വത്സലനും തിമിരിയിൽ ഏരിയ സെക്രട്ടറി കെ സുധാകരനും ഉദ്ഘാടനം ചെയ്‌തു. പനത്തടി ഏരിയ സെക്രട്ടറി എം വി കൃഷ്ണൻ രാജപുരത്ത് സംസാരിച്ചു.  കള്ളാറിൽ ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരത്ത് ജില്ല കമ്മറ്റിയംഗം കെ ബാലകൃഷ്ണൻ, മടിക്കൈ ബങ്കളത്ത് ജില്ല കമ്മിറ്റിയംഗം പി ബേബി ബാലകൃഷ്ണൻ, കോളംകുളത്ത് ജില്ല കമ്മിറ്റിയംഗം എം ലക്ഷ്‌മി, മുണ്ടോട്ടും കാഞ്ഞിരപ്പൊയിലിലും ജില്ല കമ്മറ്റിയംഗം സി പ്രഭാകരൻ, പുത്തരിയടുക്കം പോസ്റ്റാഫീസിൽ ഏരിയ സെക്രട്ടറി ടി കെ രവി എന്നിവർ സമരം ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ കമ്മിറ്റിയംഗം സി ജെ സജിത്ത്‌ വെള്ളരിക്കുണ്ടിൽ ഉദ്‌ഘാടനം ചെയ്‌തു. എളേരി ഏരിയാസെക്രട്ടറി എ അപ്പുക്കുട്ടൻ ഭീമനടിയിൽ സംസാരിച്ചു. ഉദുമ  കോളിയടുക്കത്ത്‌ ഏരിയാസെക്രട്ടറി കെ മണികണ്‌ഠൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാകമ്മിറ്റി അംഗങ്ങളായ പി രഘുദേവൻ കുമ്പളയിലും എം ശങ്കർ റൈ പുത്തിഗെയിലും ഏരിയാസെക്രട്ടറി സി എ സുബൈർ ബദിയടുക്കയിലും ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top