06 December Friday

സംഘപരിവാർ അസഹിഷ‌്ണുത അപലപനീയം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019
കാസർകോട‌്
ഉത്തരേന്ത്യയിൽ അരങ്ങ‌് തകർക്കുന്ന അസഹിഷ‌്ണുതയുടെയും വർഗീയതയുടെയും പതിപ്പ‌് കാസർകോട‌് ജില്ലയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ‌് പശുക്കടത്ത‌് ആരോപിച്ച‌് ബജ‌് രംഗ്‌ദൾ പ്രവർത്തകർ എൻമകജെയിൽ നടത്തിയ  അക്രമമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ പറഞ്ഞു. 
ഇത്തരം സംഭവങ്ങളിൽ ജനങ്ങൾ അതീവ ജാഗരൂകരാകണം.  ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ ധ്രുവീകരണത്തിന‌് ആക്കം കൂട്ടുന്നതിന‌് വേണ്ടിയാണ‌്  തല്പര കക്ഷികൾ ഇത്തരം കുത്സിത പ്രവർത്തനങ്ങൾക്ക‌് ശ്രമിക്കുന്നതെന്ന‌് തിരിച്ചറിയണം.  
കേരളത്തിൽ പൊതുവേയും ജില്ലയിൽ പ്രത്യേകിച്ചും കളങ്കമുണ്ടാക്കുന്നതിന‌് വേണ്ടിയാണ‌് ഇത്തരം ശ്രമം. സമാധാനവും സ്വൈര്യജീവിതവും തകർക്കാൻ വേണ്ടിയാണ‌് നീക്കം. ഭരണഘടന നൽകുന്ന പൗരാവകാശങ്ങളുടെ ധ്വംസനമാണ‌് കറവ പശുക്കളെയും കിടാവിനെയും വളർത്താൻ കൊണ്ടുവരികയായിരുന്ന വാൻഡ്രൈവർക്കും സഹായിക്കും നേരെയുണ്ടായ അക്രമം.  
അക്രമികൾക്കെതിരെ കേസെടുത്തതിന‌്  കേരള കെഎസ‌്ആർടിസി ബസുകൾക്ക‌് നേരെയും കർണാടകയിൽ സംഘ‌പരിവാർ അക്രമം നടത്തി. ജീവനക്കാർക്ക‌് പരിക്കേറ്റു.  കരുതിക്കൂട്ടി കുഴപ്പമുണ്ടാക്കി അതിർത്തിപ്രദേശങ്ങളിലും അതുവഴി മറ്റിടങ്ങളിലും സംഘർഷമുണ്ടാക്കാനാണ‌്  ശ്രമം. അക്രമത്തെ സിപിഐ എം ശക്തമായി അപലപിക്കുന്നു. കുറ്റക്കാർക്കെതിരെശക്തമായ നടപടിയെടുക്കണമെന്ന‌് എം വി ബാലകൃഷ‌്ണൻ ആവശ്യപ്പെട്ടു.
 
  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top