Deshabhimani

ഉയരങ്ങളിൽ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2023, 10:14 PM | 0 min read

കാസർകോട്‌
ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 78.82 ശതമാനം വിജയം. കഴിഞ്ഞവർഷത്തേക്കാൾ 0.51 ശതമാനം കുറവാണ്‌ ഇത്തവണത്തെ വിജയം. 105 സ്‌കൂളിൽനിന്നായി 15276 പേർ പരീക്ഷയെഴുതിയതിൽ 12040 പേർ ഉപരിപഠനത്തിന്‌ അർഹരായി. കഴിഞ്ഞതവണ 14648 പേരാണ്‌ പരീക്ഷയെഴുതിയത്‌. 79.33 ആയിരുന്നു വിജയശതമാനം.
ഇത്തവണ 943 പേർക്ക്‌ എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിച്ചു. കഴിഞ്ഞവർഷം 778 പേരാണ്‌ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയത്‌. ഓപ്പൺ സ്‌കൂളിൽ 1771 പേർ പരീക്ഷയെഴുതിയതിൽ 897 പേർ വിജയിച്ചു. 50.65 ശതമാനം വിജയം. ഏഴുപേർ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടി.
വിഎച്ച്എസ്‌സിയിൽ 1325 പേർ പരീക്ഷയെഴുതിയതിൽ 931 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 70.26. കഴിഞ്ഞതവണ 64.97 ശതമാനമായിരുന്നു വിജയം. കുഞ്ചത്തൂർ സ്കൂളിൽ പരീക്ഷയെഴുതിയ 42 പേരും ജയിച്ചു.
 
നൂറുമേനി രണ്ടിടത്ത്‌ 
 22 സ്‌കൂളിൽ മികച്ച വിജയം
കാസർകോട്‌
ജില്ലയിൽ ഇത്തവണ രണ്ട്‌ സ്‌കൂളിൽ മാത്രമാണ്‌ മുഴുവൻ കുട്ടികളും ജയിച്ചത്‌. സ്‌പെഷ്യൽ സ്‌കൂളായ ചെർക്കള മാർതോമയിൽ പരീക്ഷയെഴുതിയ എട്ടുപേരും അൺഎയ്‌ഡഡ്‌ സ്‌കൂളായ കുനിൽ എഡ്യുക്കേഷൻ ട്രസ്‌റ്റിൽ പരീക്ഷയെഴുതിയ 33 പേരും ജയിച്ചാണ്‌ നൂറുമേനി സ്വന്തമാക്കിയത്‌. കാഞ്ഞങ്ങാട്‌ ലിറ്റിൽഫ്‌ളവറിൽ രണ്ടുപേരും (55ൽ- 53) ചെറുവത്തൂർ ഗവ. ഫിഷറീസ്‌ സ്‌കൂളിൽ നാലുപേരും (127ൽ- 123) പാലാവയൽ സെന്റ്‌ ജോൺസിൽ (104ൽ- 99) അഞ്ചുപേരും തോറ്റതിനാൽ നൂറുമേനി നേട്ടം കൈയെത്തുംദൂരത്ത്‌ നഷ്ടമായി.
ഇത്തവണ 22 സ്‌കൂളുകളാണ്‌ 90 ശതമാനത്തിന്‌ മുകളിൽ വിജയം നേടിയത്‌. സർക്കാർ മേഖലയിൽ പതിനൊന്നും എയ്‌ഡഡിൽ എട്ടും അൺ എയ്‌ഡഡിൽ രണ്ടും ഒരു സ്‌പെഷ്യൽ സ്‌കൂളുമാണിവ. 
ജിഎച്ച്‌എസ്‌എസ്‌ ചീമേനി (90), ജിഎച്ച്‌എസ്‌എസ്‌ കമ്പല്ലൂർ (93.39), ജിഎച്ച്‌എസ്‌എസ്‌ കുമ്പള (91.61), ജിഎച്ച്‌എസ്‌എസ്‌ കുട്ടമത്ത്‌ (91.40), ജിഎച്ച്‌എസ്‌എസ്‌ ചായ്യോത്ത്‌ (92.28), ദുർഗ എച്ച്‌എസ്‌ കാഞ്ഞങ്ങാട്‌ (95), എടനീർ സ്വാമിജീസ്‌ (90.45), സെന്റ്‌ തോമസ്‌ തോമാപുരം (90), ഹോളിഫാമിലി എച്ച്‌എസ്‌ രാജപുരം (93.75), സെന്റ്‌ ജൂഡ്‌സ്‌ വെള്ളരിക്കുണ്ട്‌ (90.42), ലിറ്റിൽഫ്‌ളവർ കാഞ്ഞങ്ങാട്‌ (96.36), ജിഎച്ച്‌എസ്‌എസ്‌ സൗത്ത്‌ തൃക്കരിപ്പൂർ ഇളമ്പച്ചി (93.13), ജിഎച്ച്‌എസ്‌എസ്‌ ഹൊസ്‌ദുർഗ്‌ (91.71), ജിഎച്ച്‌എസ്‌എസ്‌ ബല്ല (92.19), ജിഎഫ്‌എച്ച്‌എസ്‌എസ്‌ ചെറുവത്തൂർ (96.85), പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കാസർകോട്‌ (90.91), മാർതോമ ബധിര വിദ്യാലയം ചെർക്കള (100), കുനിൽ എഡ്യുക്കേഷൻ ട്രസ്‌റ്റ്‌ (100), ജിഎച്ച്‌എസ്‌എസ്‌ പാക്കം (93.02), വരക്കാട്‌ എച്ച്‌എസ്‌എസ്‌ (93.46), രാജാസ്‌ നീലേശ്വരം (94.36), സെന്റ്‌ ജോൺസ്‌ പാലാവയൽ (95.19).
 
 
 


deshabhimani section

Related News

View More
0 comments
Sort by

Home