13 July Monday

14 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
കാസർകോട്‌ 
ജില്ലയിൽ തിങ്കളാഴ്‌ച  14 പേർക്ക്‌ കോവിഡ്‌ രോഗം സ്ഥിരീകരിച്ചു. ഇതിൽ  13 പേർ മഹാരാഷ്ട്രയിൽ  നിന്നും വന്നവരും  ഒരാൾ ഗൾഫിൽ  നിന്ന്‌  വന്നയാളുമാണ്. ദുബായ്‌യിൽ   നിന്നും  വന്ന ആൾ  38 വയസുള്ള  ഉദുമ  സ്വദേശിയാണ്. കുമ്പളയിൽ നിന്നും  8 പേർക്കും  മംഗൽപാടിയിൽ  നിന്നും 2 പേർക്കും  വോർക്കാടി, മീഞ്ച,  ഉദുമ,  കുമ്പഡാജെ  എന്നീ  പ്രദേശത്തുനിന്ന്  ഓരോരുത്തർക്കും ആണ് രോഗം സ്ഥിരീകരിച്ചത്‌. 
ഇതിൽ ആറുപേർ പതിനെട്ടാം തീയതി മുംബൈയിൽനിന്നും വന്നവരാണ്‌. രണ്ട്‌ പേർ 50വയസിന്‌ മുകളിലുള്ളവരും രണ്ട്‌ പേർ 60വയസിന്‌ മുകളിലുള്ളവരും ഒരാൾ 26 കാരനുമാണ്‌. എല്ലാവരും കുമ്പള സ്വദേശികളാണ്‌.   52 വയസ്സുള്ളയാൾ  കുമ്പഡാജെ സ്വദേശിയും .   
33, 45വയസുള്ള മംഗൽപാടി  സ്വദേശികൾ പൂണയിൽ നിന്നാണ്‌ വന്നത്‌.    
മുബൈയിൽ നിന്നും വന്ന 30,47 വയസുള്ള  സഹോദരങ്ങളാണ്‌ കോവിഡ്‌ സ്ഥിരീകരിച്ച  രണ്ട്‌പേർ.  മുംബൈയിൽ നിന്നു വന്ന 54 വയസുള്ള  വോർക്കാടി  സ്വദേശിയും, 50 വയസ്സുള്ള  മീഞ്ച സ്വദേശിയുമാണ്‌  മറ്റു രണ്ട്‌ പേർ. 
 6 പേരാണ്‌ രോഗമുക്തി നേടിയത്‌. ബാംഗ്ലൂരിൽ നിന്നും വന്ന 26 വയസ്സുള്ള  കള്ളാർ  സ്വദേശി, 66 വയസ്സുള്ള കാസർകോട് മുനിസിപ്പാലിറ്റി സ്വദേശി,  എട്ടും 11ഉം പ്രായമുള്ള കുട്ടികളടങ്ങുന്ന ഒരു കുടുംബത്തിലെ നാലംഗങ്ങളടങ്ങിയ   പൈവളിക സ്വദേശികളുമാണ്‌  രോഗമുക്തി നേടിയത്. 
ജില്ലയിൽ   ആകെ  നിരീക്ഷണത്തിലുള്ളത്‌   - 3180 പേരാണ്‌.  വീടുകളിൽ   2589  പേരും  ആശുപത്രികളിൽ  591  പേരും .
6217 സാമ്പിളുകളാണ്   (തുടർ സാമ്പിൾ ഉൾപ്പെടെ)   പരിശോധനയ്‌ക്ക്‌ അയച്ചത്.അതിൽ 5617  സാമ്പിളുകളുടെ   പരിശോധന ഫലം   നെഗറ്റീവ്   ആണ്.  184  പരിശോധന   ഫലം   ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള  213  പേർ  ഇന്ന്   നിരീക്ഷണകാലയളവ്‌ പൂർത്തീകരിച്ചു.
ഞായറാഴ്‌ച അഞ്ച്‌പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  രണ്ട്‌ പേർ രോഗമുക്തരാവുകയും ചെയ്‌തു. 41 വയസുള്ള കുമ്പള സ്വദേശി, 32കാരനായ മംഗൽപാടി സ്വദേശി, 44,47 വയസുള്ള പൈവളിക സ്വദേശികൾ, 60വയസുള്ള വോർക്കാടി സ്വദേശി എന്നിവർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.  അഞ്ച്‌ പേരും മഹാരാഷ്‌ട്രയിൽ നിന്ന്‌ വന്നവരാണ്‌.
പ്രധാന വാർത്തകൾ
 Top