07 April Tuesday

വാഹനങ്ങൾക്കും ‘ബ്രേക്ക്‌ ദി ചെയിൻ’

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

കാലിക്കടവ് ജില്ലാ അതിർത്തിയിൽ വാഹനങ്ങൾ കഴുകി അണുവിമുക്തമാക്കുന്നു

തൃക്കരിപ്പൂർ

ജില്ലാ അതിർത്തിയിൽ വാഹനങ്ങൾ കടത്തിവിടുന്നത് കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കിയ ശേഷം. കാലിക്കടവ് ദേശീയപാതയിൽ നിന്നും കണ്ണൂർ ജില്ലയിലേക്ക് കടക്കുന്ന വാഹനങ്ങളാണ് ആണൂർ പാലത്തിന് സമീപത്ത് വെച്ച് കഴുകി വൃത്തിയാക്കിയത്. ബുധനാഴ്ച വൈകീട്ടോടെയാണ് ജില്ലാ അതിർത്തിയിൽ വാഹനം കഴുകൽ കേന്ദ്രം തുടങ്ങിയത്. ആവശ്യ വസ്തുക്കളുമായിനിരവധി വാഹനങ്ങളാണ് അതിർത്തിയിലെത്തുന്നത്. കർശന പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. യാത്രക്കാരുടെ വിവരങ്ങളും ശേഖരിക്കുന്നു. 
പനി പരിശോധനയുമുണ്ട്‌. ജില്ലയുടെ വടക്കൻ മേഖലയിൽ നിന്നും വരുന്ന സ്വകാര്യ വാഹനങ്ങൾ ആവശ്യം മനസിലാക്കി മാത്രമാണ് കടത്തി വിടുന്നത്. രേഖകളില്ലാതെ വരുന്നവരെ  തിരിച്ചയക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top