31 March Tuesday

കാസർകോട് ജനറൽ ആശുപത്രി കോവിഡ് രോഗികൾക്ക്‌ മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
കാസർകോട്‌
കാസർകോട് ജനറൽ ആശുപത്രി കോവിഡ് 19 ആശുപത്രിയായി  മാറ്റി. 212 ബെഡ്ഡുകളും ഒരു ഹൈ എൻഡ് മോഡ് വെൻഡിലേറ്ററും ഒരു പോർട്ടബിൾ എക്‌സ് റേയും സജ്ജീകരിക്കും. ഈ സജീകരണങ്ങൾക്ക് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ നൽകും. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ കൂടുതൽ തുക ആവശ്യമായ സാഹചര്യത്തിൽ ജനപ്രതിനിധികളോട് ആവശ്യപ്പെടും.  ജനറൽ ആശുപത്രിയിലെ പ്രസവസംബന്ധമായ ചികിത്സയും ശിശു രോഗവിഭാഗ  സേവനവും  നിലവിലെ ഡോക്ടർമാരുടെയും നേഴ്‌സ്മാരുടെയും സേവനവും ചെങ്കള ഇ കെ നായനാർ  സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസിന്റെയും ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. മനോജ് എ ടി യുടെയും നേതൃത്വത്തിൽ  ജനറൽ ആശുപത്രി കേന്ദ്രികരിച്ച്‌ ഉർജ്ജിതമായ സജ്ജീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. 
ജില്ലയിൽ അടിയന്തരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോർട്ടബിൾ എക്സറെയും സ്ഥാപിക്കും. ഹൊസ്‌ദുർഗ്‌, വെള്ളരിക്കുണ്ട് താലൂക്ക് കളിലെ കൊറോണ കെയർ സെന്റ്‌റുകൾ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചും കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ കൊറോണ കെയർ സെന്ററുകൾ കാസർകോട് ജനറൽ ആശുപത്രി കേന്ദ്രീകരിച്ചും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചുള്ള  സെന്റ്‌റുകളുടെ ചുമതല ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ വി പ്രകാശിനും ജനറൽ ആശുപത്രി കേന്ദ്രീകരിച്ചുള്ള സെന്ററുകളുടെ ചുമതല അഡീഷണൽ സുപ്രണ്ട്‌ ഡോ. രാജേന്ദ്രനും നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ, ലേബർ ഓഫീസർ, സപ്ലൈഓഫീസർ എന്നിവരുടെ സേവനം കൊറോണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൊറോണ കൺട്രോൾ റൂമിൽ പൂർണമായും ലഭ്യമാക്കും.
പ്രധാന വാർത്തകൾ
 Top