മടിക്കൈ
കുടുംബശ്രീയുടെ കേരളത്തിലെ ആദ്യത്തെ അമൃതം പൊടി യൂണിറ്റിന് 20 വയസായി. കാലിച്ചാംപൊതി ബസ് സ്റ്റോപ്പിനടുത്ത് കണ്ടംകുട്ടിച്ചാലിൽ നാല് പെണ്ണുങ്ങൾ ചേർന്നുള്ള യൂണിറ്റിന്റെ പ്രയാണം 2002 ആഗസ്‌തിലാണ്. മൂന്ന് പഞ്ചായത്തുകളിലെ കുരുന്നുകൾക്ക് പോഷകാഹാരം നൽകുമ്പോഴും ഇവർക്ക് പറയാനുള്ളത് അതീജീവനത്തിന്റെ വിജയഗാഥ.
വാടക കെട്ടിടത്തിൽ തുടങ്ങി, സമീപത്തെ മില്ല് വിലക്കെടുത്ത്, പുത്തൻ കെട്ടിടം കെട്ടി, തീയിൽ കത്തിയമർന്നപ്പോൾ പിന്നെയും പടുത്തുയർത്ത് പോയതാണ് ഇവരുടെ കഥ. എം ലത, വി വി നളിനി, ടി വി ഷീന, പി ശ്രീചിത്ര എന്നിവരാണ് ഇതിന്റെ മുതലാളി കം തൊഴിലാളികൾ.
ഇവരുടെ പാത പിന്തുടർന്ന് ജില്ലയിലിപ്പോൾ 13 യൂണിറ്റായിട്ടുണ്ട്. അഞ്ച് വർഷത്തോളം അതീജീവനത്തിനുള്ള പെടാപ്പാടായിരുന്നെങ്കിൽ ഇന്ന് വായ്‌പാ തിരിച്ചടവിനൊപ്പം മാന്യമായ വേതനവും കിട്ടുന്നുണ്ട്. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവർത്തനമെങ്കിലും ചിലപ്പോൾ പണി രാത്രിയും തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..