09 December Friday

നീലേശ്വരം ജിഎൽപി വെരി ഹൈടെക്

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

നിർമാണം പൂർത്തിയാകുന്ന നീലേശ്വരം ജിഎൽപി സ്‌കൂൾ കെട്ടിടം

നീലേശ്വരം
ഗവ. എൽപി സ്കൂളിന്റെ  പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ.14 ക്ലാസ് മുറികളും കംപ്യൂട്ടർ ലാബ്, ലൈബ്രറി  ഓരോവിഭാഗത്തിനും പ്രത്യേകം ശിശുസൗഹൃദ ശുചിമുറികൾ, ലിഫ്റ്റ് എന്നീ സൗകര്യങ്ങളോടെയാണ്  കെട്ടിടം പൂർത്തിയാവുന്നത്
അധ്യയന വർഷാവസാനത്തിന് മുമ്പ്‌ തന്നെ ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ്  നഗരസഭാധികൃതർ.  നഗരഹൃദയത്തിൽ വർഷങ്ങളുടെ പഴക്കമുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 2.75 കോടി രൂപ ചെലവഴിച്ച്‌  പുതിയ കെട്ടിടം നിർമിക്കുന്നത്. കാസർകോട് നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. എം  രാജഗോപാലൻ എംഎൽഎയുടെയും നീലേശ്വരം  നഗരസഭാധികൃതരുടെയും ശ്രമഫലമായാണ് ജിഎൽപി സ്കൂളിന് ലിഫ്റ്റ് സൗകര്യമുള്ള
ഹൈടെക് സ്കൂൾ കെട്ടിടം ലഭിക്കുന്നത്. ജില്ലയിലെ  ലിഫ്റ്റ് സൗകര്യമുള്ള ഏക സ്കൂളാണ്. ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
ജില്ലയുടെ അഭിമാനമായി നീലേശ്വരം ജിഎൽപി സ്കൂൾ മാറുകയാണ്. അത്യന്താധുനിക സൗകര്യമുള്ള ഒരു സർക്കാർ വിദ്യാലയമായാണ്‌ സ്‌കൂൾ മാറുന്നത്‌. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‌ ഉദാഹരണമാണിത്‌. നീലേശ്വരം നഗരസഭയിലെ എല്ലാ സ്‌കൂളുകൾക്കും  ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.
ടി വി ശാന്ത, നഗരസഭാ ചെയർമാൻ
കാസർകോട്‌ ഡവലപ്‌മെന്റ്‌ പാക്കേജിൽ  ഉൾപ്പെടുത്തിയാണ് നീലേശ്വരം ജിഎൽ പി സ്കൂളിന്റെ  വികസനം  നടക്കുന്നത്. ജില്ലയിലെ ഏറ്റവും ഹൈടെക്കായ വിദ്യാലയവും  ഇതു തന്നെയായിരിക്കും. ലിഫ്റ്റ് സൗകര്യം എടുത്തുപറയേണ്ടതാണ്‌. കേരളത്തിലെ  സർക്കാർ വിദ്യാലയങ്ങളിലെ  അടിസ്ഥാന ഭൗതിക സൗകര്യ വികസനം മാതൃകാപരം. 
കെ വത്സല, പ്രധാനാധ്യാപിക, ജിഎൽപി എസ് നീലേശ്വരം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top