27 November Saturday

പനത്തടി ഏരിയാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

സിപിഐ എം പനത്തടി ഏരിയാ സമ്മേളനം എം ഗോപാലൻ നഗറിൽ (ചുള്ളിക്കര മേരിമാതാ ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റിയംഗം 
സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യുന്നു

പൂടങ്കല്ല് 
കുടിയേറ്റ ചരിത്രം തുടിക്കുന്ന മലയോരമേഖലയെ ചുവപ്പണയിച്ചു സിപിഐ എം പനത്തടി ഏരിയാ സമ്മേളനത്തിന് തുടക്കം. രണ്ട്‌ ദിവസമായി നടക്കുന്ന സമ്മേളനം എം ഗോപാലൻ നഗറിൽ (ചുള്ളിക്കര മേരിമാതാ ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ടി കോരൻ പതാക ഉയർത്തി. പി ജി മോഹനൻ രക്തസാക്ഷി പ്രമേയവും ടി വി ജയചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ ഒക്ളാവ് കൃഷ്ണൻ സ്വാഗതം പറഞ്ഞു. യു ഉണ്ണികൃഷ്ണൻ, എം സി മാധവൻ, സിനു കുര്യാക്കോസ്, കെ വി ശിൽപ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. എം വി കൃഷ്ണൻ, കെ കൃഷ്ണൻ, യു ഉണ്ണികൃഷ്ണൻ, യു തമ്പാൻ, പി ദാമോദരൻ എന്നിവരടങ്ങിയതാണ് സ്റ്റിയറിങ്ങ് കമ്മിറ്റി. പി കെ രാമചന്ദ്രൻ (രജിസ്ട്രേഷൻ), പി ദാമോദരൻ (മിനുട്ട്സ്), ബി മോഹൻകുമാർ (പ്രമേയം), യു തമ്പാൻ (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി മറ്റു കമ്മിറ്റികളും പ്രവർത്തിക്കുന്നു. ഏരിയാ സെക്രട്ടറി എം വി കൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഗ്രൂപ്പുചർച്ചയും തുടർന്ന് പൊതു ചർച്ചയും ആരംഭിച്ചു.19 ഏരിയാകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 138 പ്രതിനിധികൾ  പങ്കെടുക്കുന്നു.
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ ചന്ദ്രൻ,  ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി കെ രാജൻ, സാബു അബ്രഹാം, കെ ആർ ജയാനന്ദ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി അപ്പുക്കുട്ടൻ, എം ലക്ഷ്‌മി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
വേണു ചുണ്ണംകുളം രചനയും ദാമോദരൻ തരംഗ് ചിട്ടപ്പെടുത്തിയ സ്വാഗ തസംഗീതശിൽപത്തോടെയാണ്‌ സമ്മേളനം തുടങ്ങിയത്‌. നീരജ്, എച്ച് എസ് ശ്രാവ്യ, കെ ആർ അനുശ്രീ, അനാമിക, വൈഗ കൃഷ്ണ, യു അനുഷ, വിഷ്ണുപ്രിയ, കൃഷ്ണപ്രിയ,- എം അശ്വിനി, സീതാ ലക്ഷ്മി, സൂര്യാ ഗോപാലൻ, അരുന്ധതി  എന്നിവർ രംഗത്ത്‌ എത്തി. വ്യാഴാഴ്‌ച ചർച്ചക്കുള്ള മറുപടി, ഏരിയാകമ്മിറ്റി, ജില്ല സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കൽ,  ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണം, ആദരിക്കൽ എന്നിവയോടെ സമ്മേളനം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top