27 November Saturday
ഗുരുവായൂര്‍ സത്യഗ്രഹം

നവതി ആഘോഷം 
28ന് സ്പീക്കര്‍ 
ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
കാഞ്ഞങ്ങാട്‌ 
കെ മാധവൻ ഫൗണ്ടേഷന്റെ  ഒരുവർഷം നീളുന്ന  ഗുരുവായൂർ സത്യഗ്രഹ സമര നവതി ആഘോഷം 28ന് തുടങ്ങും. വൈകിട്ട്‌ 3.30ന്‌ സ്പീക്കർ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 ചെമ്മട്ടംവയലിലെ ഗുരുവായൂർ സത്യാഗ്രഹ സ്‌മാരക പരിസരത്ത്‌ നടക്കുന്ന ചടങ്ങിൽ എംപി, ജില്ലയിലെ എംഎൽഎമാർ മറ്റ്‌ ജനപ്രതിനിധികൾ എന്നിവർ സംസാരിക്കും. 
വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ, വൈസ് ചെയർമാൻ സി കെ ശ്രീധരൻ, ജനറൽ സെക്രട്ടറി ഡോ. സി ബാലൻ, ട്രഷറർ എം കെ ജയരാജ്, ബി സുകുമാരൻ, ടി കെ നാരായണൻ, ഡോ. അജയകുമാർ കോടോത്ത് എന്നിവർ പങ്കെടുത്തു.

ബോധവൽക്കരിക്കും

ജില്ലയിലെ ദളിത്‌ വിവേചനം നടക്കുന്ന മേഖലകളിൽ സത്യഗ്രഹ നവതി ആഘോഷത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ നടത്തുമെന്ന്‌ സംഘടാകർ പറഞ്ഞു. ക്ഷേത്ര പ്രവേശനം ഇന്നും വിലക്കിയ മേഖലയിലാണ്‌ പരിപാടി.
സെമിനാർ, സത്യാഗ്രഹ സ്‌മരണകളുടെ ചടങ്ങുകൾ,  ക്വിസ്‌, ചിത്ര രചനാമത്സരം എന്നിവയും നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top