കരിന്തളം
ജില്ല പഞ്ചായത്ത് കരിന്തളം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്തി കെ ശകുന്തള കയ്യൂർ-ചീമേനി പഞ്ചായത്തിലെ കയ്യൂർ, കോടോം- ബേളൂർ പഞ്ചായത്തിലെ കാലിച്ചാനടുക്കം എന്നിവിടങ്ങളിൽ പര്യടനം നടത്തി. കയ്യൂരിലെ ഖാദി കേന്ദ്രം, കയ്യൂർ ഗവ.ആശുപത്രി, കെഎസ്ഇബി, കുടുംബശ്രീ ന്യൂട്രിമിക്സ് നിർമാണ കേന്ദ്രം, കയ്യൂർ സ്കൂൾ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു. കാലിച്ചാനടുക്കത്തെ വിവിധ പ്രദേശങ്ങളിലും വോട്ടു തേടിയെത്തി.
ചെറുവത്തൂർ
ജില്ല പഞ്ചായത്ത് ചെറുവത്തൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി സി ജെ സജിത്ത് വിവിധ തൊഴിലിടങ്ങളിൽ പര്യടനം നടത്തി. വെങ്ങാട്ട് ദിനേശ്ബീഡി ബ്രാഞ്ച്, കുട്ടമത്ത് ദിനേശ് ബീഡി ബ്രാഞ്ച്, ചെറുവത്തൂർ ദിനേശ് അപ്പാരൽസ് എന്നിവിടങ്ങളിലെത്തി തൊഴിലാളികളോട് വോട്ട് അഭ്യർഥിച്ചു. ജില്ല പഞ്ചായത്ത് പിലിക്കോട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എം മനു പടന്നയിലാണ് ചൊവ്വാഴ്ച വോട്ടഭ്യർഥിച്ചെത്തിയത്.
സാദിഖ് ചെറുഗോളി
മഞ്ചേശ്വരം
ജില്ലാ പഞ്ചായത്ത് മഞ്ചേശ്വരം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി സാദിഖ് ചെറുഗോളി വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കുടാൾമേർക്കളയിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. ഹേരൂർ, കയ്യാർ ചർച്ച്, കനില ക്ഷേത്രം, മംഗൽപാടി ഖാസി മഖാം, ഹൊസങ്കടി മള്ഹർ, പച്ചമ്പളം, ഒളയം, മുട്ടം, ഷിറിയ, ബങ്കര മഞ്ചേശ്വരം എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു.
എസ് എൻ സരിത
കുറ്റിക്കോൽ
ജില്ലാ പഞ്ചായത്ത് ബേഡകം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എസ്എൻ സരിത കുറ്റിക്കോൽ ടൗണിലും തുടർന്ന് ബേത്തൂർപാറയിലെ ഓരോ കേന്ദ്രങ്ങളിലുമെത്തി തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർഥിച്ചു. അഡൂരിൽ നടന്ന എൽഡിഎഫ് പഞ്ചായത്ത് കൺവൻഷനിലും പങ്കെടുത്തു. എൽഡിഎഫ് നേതാക്കളായ എം ഗംഗാധരൻ, തമ്പാൻകളക്കര, ബാലൻ, മണികണ്ഠൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..