07 December Wednesday

തൊഴിലുറപ്പ് നിയമം അട്ടിമറിക്കരുത്

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉദുമ ഏരിയാ സമ്മേളനം അരവത്ത് പി പത്മിനി നഗറിൽ സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്ഘാടനം ചെയ്യുന്നു

തച്ചങ്ങാട്

തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന്  അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ആവശ്യമായ ജീവനക്കാരെ അനുവദിച്ച് കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ഗവ. ആശുപത്രി ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണം. അരവത്ത് പൂബാണംകുഴി ഓഡിറ്റോറിയത്തിലെ പി പത്മിനി നഗറിൽ  പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി കെ സതി അധ്യക്ഷയായി. ഏരിയാ സെക്രട്ടറി വി ഗീത പ്രവർത്തന റിപ്പോർട്ടും  കെ വി ജയശ്രി രക്തസാക്ഷി പ്രമേയവും കെ കസ്തൂരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ലക്ഷ്‌മി, പി പി ശ്യാമളദേവി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം ഗൗരി,  പി ലക്ഷ്മി, സിന്ധു പനയാൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി വി സുകുമാരൻ സ്വാഗതം പറഞ്ഞു. ബാര വില്ലേജ് കമ്മിറ്റിയുടെ സ്വാഗതഗാനം, സംഗീത ശിൽപം എന്നിവയുണ്ടായി. സമ്മേളനത്തിൽ 225 പ്രതിനിധികൾ പങ്കെടുക്കുന്നു. 
ജാനകിക്കുട്ടി നഗറിൽ നടന്ന സെമിനാർ സംസ്ഥാന കമ്മിറ്റിയംഗം  പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സി കെ സതി അധ്യക്ഷയായി. സംസ്ഥാന സഹകരണ അവാർഡുകൾ നേടിയ പനയാൽ സഹകരണ ബാങ്ക്, ഉദുമ വനിത സർവീസ് സഹകരണ സംഘം, ദേശീയ ഗോൾഡൻ ജൂബിലി മറൈൻ ക്വിസിൽ കേരളത്തിനായി കിരീടം നേടിക്കൊടുത്ത ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ കെ സായന്ത്, കെ കൃഷ്ണജിത്ത് എന്നിവർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, പി പി ശ്യാമളേ ദേവി എന്നിവർ ഉപഹാരം നൽകി. സിപിഐ എം ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, ബാലൻ കുതിരക്കോട് എന്നിവർ സംസാരിച്ചു. എം ഗൗരി സ്വാഗതം പറഞ്ഞു. ഞായറാഴ്‌ച പൊതുചർച്ച, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ എന്നിവയോടെ സമ്മേളനം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top