27 October Wednesday

എൻഎച്ച്എം പ്രവർത്തകർ 
പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

ദേശീയ ആരോഗ്യദൗത്യം എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട് 

കോവിഡ്‌ ബ്രിഗേഡ് കാലാവധി നീട്ടുക, എൻഎച്ച്എം വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ദേശീയ ആരോഗ്യദൗത്യം എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം രാഘവൻ അധ്യക്ഷനായി. സിഐടിയു ഏരിയാ സെക്രട്ടറി കെ വി രാഘവൻ,  എൻ പ്രിയേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡോ. സിദ്ധാർഥ്‌ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top