24 October Sunday

പ്രതിരോധം അവസാനലാപ്പിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

 കാസർകോട്‌ 

കോവിഡ്‌ പ്രതിരോധത്തിൽ ജില്ല അവസാനലാപ്പിലേക്ക്‌.  94ശതമാനം പേർക്കും വാക്‌സിൻ നൽകി. ഒന്നാം കോവിഡ്‌ മഹാമാരിയെ തുരത്താനുള്ള അന്തിമ പോരാട്ടത്തിൽ  ജാഗ്രത കൈവിടരുതെന്ന്‌  കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി അഭ്യർഥിച്ചു. 
രണ്ട്‌ വാക്‌സിനും എടുത്ത 2871 പേർക്ക്‌ രോഗം ബാധിച്ചത്‌ ഗൗരവതരമാണ്‌. ആകെ വാക്‌സിൻ എടുത്തവരുടെ പത്ത്‌ ശതമാനമാണിതെങ്കിലു മറ്റു ജില്ലകളെ അപേക്ഷിച്ചു  കൂടുതലാണ്‌.  
 94.47 ശതമാനം പേർ ഒന്നാം വാക്‌സിൻ എടുത്തു. അതിൽ പകുതിയോളം പേർ രണ്ടാംവാക്‌സിനും എടുത്തു. 45നും 60നും ഇടയിൽ പ്രായമുള്ള മുഴുവൻ പേരും വാക്‌സിൻ എടുത്തു. 18നും 45വയസിനുമിടയിലുള്ള 93.53ശതമാനം പേരാണ്‌എടുത്തത്‌.  47,000 പേരാണ്‌  എടുക്കാൻ ബാക്കിയുണ്ട്‌. അതിൽ 29,000 പേർ കോവിഡ്‌ പോസറ്റീവായവരാണ്‌. മൂന്ന്‌ മാസം പൂർത്തിയാവുമ്പോൾ അവരെടുക്കും.  പതിനേഴായിരം ഗർഭിണികളിൽ 5000 പേർ മാത്രമാണ്‌ കുത്തിവയ്‌പ്‌ എടുത്തത്‌.  9502 അതിഥിതൊഴിലാളികളിൽ 9217 പേർ  എടുത്തു.  
 വാക്‌സിൻ നോഡൽ ഓഫീസർ ഡോ. മുരളീധര നെല്ലുരായ, മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ്‌ മഠത്തിൽ, ജില്ല ഇൻഫർമേഷൻ ഓഫീസർ  എം മധുസൂദനൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.  
 
 ഗർഭിണികൾക്ക്‌ 
വാക്‌സിൻ പ്രശ്‌നമില്ല
പതിനേഴായിരം ഗർഭിണികളിൽ വാക്‌സിൻ എടുത്ത  5000 പേർക്കും ഒരു പ്രയാസവുമുണ്ടായിട്ടില്ല.  നിർബന്ധമായും കുത്തിവയ്‌പ്‌ നടത്തണം.  ബുധനാഴ്‌ചകളിൽ   ഗർഭിണികൾക്കായി പ്രത്യേക കയാമ്പ്‌ നടത്തും.  
 കോളേജുകളിലും മറ്റു സ്ഥാപനങ്ങളിലും ഒക്ടോബർ നാല്‌ മുതൽ  എൻഎസ്‌എസിന്റെ സഹായത്തോടെ വാക്‌സിൻ നൽകും. 
 
100 ശതമാനം 
13 പിഎച്ച്‌സികളിൽ
 ഉടുമ്പന്തല, ഉദുമ, വോർക്കാടി, നീലേശ്വരം, മൗക്കോട്‌, മടിക്കൈ, കുമ്പടാജെ, കൊന്നക്കാട്‌, കയ്യൂർ, കരിന്തളം, ചെറുവത്തൂർ, ബേഡകം, ആനന്ദശ്രമം പിഎച്ച്‌സി പ്രദേശങ്ങളിൽ വാക്‌സിൻ വിതരണം നൂറുശതമാനമായി.
ബദിയടുക്ക, ആരിക്കാടി, ചട്ടഞ്ചാൽ, ചെങ്കള,എണ്ണപ്പാറ, മധൂർ, മഞ്ചേശ്വരം, മുള്ളേരിയ, പള്ളിക്കര, പനത്തടി, പുത്തിഗെ പിഎച്ച്‌സികൾക്ക്‌ കീഴിലുള്ള പ്രദേശങ്ങൾ 95ലും താഴെയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top