20 October Wednesday

കെ വി ചന്തുവിന്‌ നാടിന്റെ അന്ത്യാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

 

കാഞ്ഞങ്ങാട്‌ 
കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച റിട്ട. കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ്‌ എൻജിനീയർ കെ വി ചന്തുവിന് നാടിന്റെ അന്ത്യാഞ്‌ജലി.  വാട്ടർഅതോറിറ്റി ജീവനക്കാരെ  സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ അദ്ദേഹം മാതൃകയായ സാമൂഹ്യപ്രവർത്തകനുമായിരുന്നു. 
വാട്ടർ അതോറിറ്റി എംപ്ലോയീസ്‌ യൂണിയൻ  കാസർകോട്‌ ജില്ലാ  പ്രസിഡന്റ്‌ , സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.  കാസർകോട് പബ്ലിക് സർവന്റസ്‌  സഹകരണ സംഘം സ്ഥാപകനുമായിരുന്നു. 
  മേലാങ്കോട്‌നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ  രതീഷ്‌ നെല്ലിക്കാട്ട്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാകമ്മറ്റിയംഗം പി അപ്പുക്കുട്ടൻ, എ മാധവൻ, കെ വിശ്വനാഥൻ, കെ വി ജയപാൽ, കെ വി വിശ്വനാഥൻ, കെ മോഹനൻ, എം രാമൻ,  രതീഷ്‌ കലിക്കടവ്‌, പി സുജിത്‌ കുമാർ, വി നാരായണൻ, വേണു ഉദയംകുന്ന്‌, കെ ലക്ഷ്‌മണൻ, എന്നിവർ സംസാരിച്ചു.
കിഴക്കുംകര ശാന്തികലാമന്ദിരത്തിൽ നടന്ന യോഗത്തിൽ വി നാരായണൻ അധ്യക്ഷനായി. അജാനൂർ ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ മീന, എം വി രാഘവൻ, കെ വിശ്വനാഥൻ, എം കെ വിജയകുമാർ, എം രഘുനാഥ്, കെ വി കണ്ണൻ, ബി സരസ, കെ ഉഷ, ടി ആർ പുഷ്പൻ,  കെ കൃഷ്ണൻ, ടി സുഭാഷ്, ടി വി ഗോപി, ദേവി ഗോപിനാഥ്, കെ മോഹനൻ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top