20 October Tuesday

കാത്തിരുന്നിട്ടും മത്സ്യം ലഭിച്ചില്ല മടക്കര ഹാർബറിൽ തൊഴിലാളികൾ തള്ളിക്കയറി

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
 
ചെറുവത്തൂർ
 കാത്തിരുന്നിട്ടും മത്സ്യം ലഭിച്ചില്ല. ചെറുകിട മത്സ്യ വിൽപന തൊഴിലാളികൾ ഹാർബറിനകത്തേക്ക‌് കയറി. മടക്കര മത്സ്യ ബന്ധന തുറമുഖത്താണ‌് ചെറുകിട തൊഴിലാളികൾ വിലക്ക‌് ലംഘിച്ച‌് കയറിയത‌്. 
കൊവിഡ്‌ പശ‌്ചാത്തലത്തിൽ ചെറുകിട മത്സ്യ വിൽപനക്കാർക്കും ചില്ലറ വിൽപനക്കാർക്കും ഹാർബറിൽ പ്രവേശനമുണ്ടായിരുന്നില്ല. ‌ ആവശ്യമായ മത്സ്യം രാവിലെ  സംഘങ്ങൾ വഴി പുറത്തെത്തിച്ച‌് നൽകാറാണ‌് പതിവ്‌.  എന്നാൽ ആദ്യ ഘട്ടങ്ങളിൽ ഇത‌് നടന്നെങ്കിലും ഇപ്പോൾ ചില്ലറ വിൽപനക്കാർക്ക‌് ആവശ്യത്തിന‌് മത്സ്യം ലഭിക്കുന്നില്ല. രാവിലെ മുതൽ ഹാർബർ പരിസരത്തെത്തി കാത്തു നിന്നാൽ മണിക്കുറുകൾ കഴിഞ്ഞാലും  ലഭിക്കുന്നില്ലെന്നാണ‌് പരാതി. ചിലർ അകത്തു ചെന്ന‌് മത്സ്യമെടുത്ത‌് പുറത്തെത്തിച്ച‌് വൻ വില ഈടാക്കി മറിച്ചു വിൽക്കുന്നതായും  അധികൃതരിൽ ചിലർ  ഇതിന‌് കൂട്ടുനിൽക്കുന്നതായും ആക്ഷേപമുണ്ട്‌. 
ഇതിനെതിരെ ചെറുകിട തൊഴിലാളികൾ രംഗത്തു വന്നിരുന്നു.  വ്യാഴാഴ‌്ചയുംചിലർ മാത്രം ഹാർബറിൽ കയറി മത്സ്യം കൊണ്ടുവന്ന‌് വൻ വിലക്ക‌് ചില്ലറ വിൽപനക്കാർക്ക‌് നൽകി. ഇതിനെ തുടർന്ന‌് സ‌്ത്രീകളടക്കമുള്ള ചില്ലറ വിൽപനക്കാർ ഞങ്ങൾക്കും ഹാർബറിൽ പ്രവേശിച്ച‌് മത്സ്യമെടുക്കാൻ അവസരം വേണമെന്നാവശ്യപ്പെട്ടത്‌. എന്നാൽ രണ്ട‌് കവാടങ്ങളും അധികൃതർ അടച്ചിടുകയായിരുന്നു. 
ഹാർബറിനകത്തു നിന്നും മത്സ്യമെടുത്ത‌് മടങ്ങുന്ന വാഹനത്തിനായി കവാടം തുറന്നപ്പോൾ തൊഴിലാളികൾ തള്ളിക്കയറുകയും  മത്സ്യം വിലക്കെടുക്കുകയും ചെയ‌്തു. ചെറുകിട തൊഴിലാളികൾക്കും തലച്ചുമടുകാർക്കും സൈക്കിൾ വിൽപനക്കാർക്കുമെല്ലാം മത്സ്യം ലഭിക്കാത്തതുകൊണ്ടാണ‌്  ഹാർബറിലേക്ക‌് കയറിയതെന്ാണ്‌ തൊഴിലാളികളുടെ പക്ഷം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top