11 October Friday

യുവതിയെ പീഡിപ്പിച്ച 
2 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
മംഗളൂരു 
ഉഡുപ്പിയിൽ  സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാർക്കള സ്വദേശി അൽതാഫ്, സുഹൃത്ത് സേവിയർ റിച്ചാർഡ് ക്വാഡ്രോസ് എന്നിവരാണ് ഉഡുപ്പി പൊലീസിന്റെ പിടിയിലായത്. 
അൽതാഫ് സാമൂഹ്യ മാധ്യമം വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം  നേരിൽ കാണാൻ എത്താൻ ആവശ്യപ്പെട്ടു. ഇയാളുടെ സുഹൃത്തായ സേവിയർ മദ്യത്തിൽ ലഹരി പദാർഥം കലർത്തി ബലമായി നൽകിയെന്ന് പരാതിയിൽ പറയുന്നു.   പീഡിപ്പിച്ച ശേഷം യുവതിയെ വീട്ടിൽനിന്ന്‌  ഇറക്കിവിടുകയായിരുന്നുവെന്ന്‌  എസ്‌പി കെ അരുൺ പറഞ്ഞു. യുവതിയെ മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top