19 September Thursday

മാലിന്യസംസ്കരണ യൂണിറ്റിന്‌ തീയിട്ട പ്രതിക്ക്‌ 4 വർഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
കാസർകോട് 
മാലിന്യസംസ്കരണ യൂണിറ്റ് തീയിട്ട്‌ നശിപ്പിച്ചതിന്‌ ഉത്തരപ്രദേശ്‌ സ്വദേശിക്ക്‌ 4 വർഷം കഠിനതടവും അരലക്ഷം പിഴയും. 
ഉത്തരപ്രദേശ്‌ സദാംഗട്ടിലെ രാമു( 51)വിനെയാണ്‌ കാസർകോട് അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജി ടി കെ നിർമല ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം. വെളുത്തോളിയിൽ കുലീന മഹിള സമാജത്തിന്റെ താൽക്കാലിക കെട്ടിടത്തിലുള്ള പള്ളിക്കര പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ യൂണിറ്റിന്‌ കഴിഞ്ഞ വർഷം മാർച്ച് 23ന്‌ രാത്രിയാണ്‌ തീയിട്ടത്‌.  14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 
ജോലി ചെയ്ത ശമ്പളം കിട്ടാത്ത വിരോധമാണ് തീയിടാൻ കാരണം. പ്രോസിക്യൂഷന്‌ വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബാലകൃഷ്ണൻ ഹാജരായി. 
 
പ്രധാന വാർത്തകൾ
 Top