15 November Friday

റഷ്യയിലേക്ക്‌ വിസ: 12 ലക്ഷം തട്ടിയവർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

 മഞ്ചേശ്വരം

റഷ്യയിൽ ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് യുവാക്കളിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മഞ്ചേശ്വരം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത രണ്ട് പേരെ  കോടതി റിമാൻഡ്‌ ചെയ്‌തു. 
മഞ്ചേശ്വരം പാവൂരിലെ അബ്ദുൽ ഗഫൂർ (22), അബ്ദുൽ ജൗസാൻ (21) എന്നിവരെയാണ് റിമാൻഡ്‌ ചെയ്‌തത്‌. ഉപ്പള അംബാറിലെ റിസാർ ഹസനൽ, സുഹൃത്ത് ഫൈസൽ എന്നിവരുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌. 
രണ്ടുപേരിൽ നിന്നുമായി പ്രതികൾ ആറു ലക്ഷം രൂപ വീതം വാങ്ങിയെന്നും  വിസ നൽകാതെ വഞ്ചിച്ചുവെന്നുമാണ്‌ പരാതി. കർണാടകയിലെ മൂഡുബിദ്രിയിൽ നിന്നാണ് പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവർക്കെതിരെ കുമ്പള പൊലീസിലും പരാതിയുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top