28 September Tuesday

അജാനൂർ മീൻപിടിത്ത തുറമുഖം ഒരു വർഷത്തിനകം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

അജാനൂർ കടപ്പുറം മന്ത്രി സജി ചെറിയാൻ സന്ദർശിക്കുന്നു 

കാഞ്ഞങ്ങാട്‌

അജാനൂർ മീൻപിടിത്ത തുറമുഖത്തിന്റെ നിർമാണം ഒരു വർഷത്തിനകം ആരംഭിക്കുമെന്ന്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. അജാനൂർ കടപ്പുറം സന്ദർശിച്ച ശേഷം ശ്രീകുറുംബ ഭഗവതി ക്ഷേത്രം ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 60 കോടിയോളം രൂപ ചെലവു വരുമെന്ന്‌ പ്രതീക്ഷിക്കുന്നു. വിവിധ ഏജൻസികൾ വഴി ഫണ്ട്‌ കണ്ടത്തും. പുതിയ പഠന റിപ്പോർട്ട് തയ്യാറാക്കാൻ  രാജ്യത്തെ മികച്ച ഏജൻസിയെ ചുമതലപ്പെടുത്തും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിർദേശങ്ങളും തേടും. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടും. പഠനം നടക്കുമ്പോൾ തന്നെ സമാന്തരമായി വിശദമായ പദ്ധതി റിപ്പോർട്ടും എസ്‌റ്റിമേറ്റും തയ്യാറാക്കാൻ ഹാർബർ എൻജിനിയറിങ് വിഭാഗം ചീഫ് എൻജിനിയർക്ക്‌ മന്ത്രി നിർദേശം നൽകി. അജാനൂർ പഞ്ചായത്ത്‌ ഉദുമ മണ്ഡലത്തിന്റെ ഭാഗമായിരിക്കേയാണ്‌ 15 വർഷം മുമ്പ്‌ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച്‌ ഹാർബറിനായി പ്രവർത്തനമാരംഭിച്ചതാണ്‌. ഹാർബർ യാഥാർഥ്യമാക്കാൻ  മന്ത്രിയെന്ന നിലയിൽ നേരിട്ട്‌ നിരീക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
     യോഗത്തിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ സബീഷ്‌, കെ രാജ്മോഹൻ, എം പൊക്ലൻ, കാറ്റാടി കുമാരൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ശോഭ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top